പ്രളയം: റേഷന്‍ കാര്‍ഡിന് നാളെ ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം
കുന്നംകുളം: ദുരന്തബാധിത പ്രദേശങ്ങളില്‍ രേഖകള്‍ നഷ്ടപ്പപ്പട്ടവര്‍ക്ക് പകരം രേഖകള്‍ നല്‍കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. തലപ്പിളളി താലൂക്കിലേയും, പുതുതായി രൂപീകരിച്ച കുന്നംകുളം താലൂക്കിലെയും പ്രളയകെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡിനുളള അപേക്ഷ നാളെ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ താഴെ പറയുന്ന സ്ഥലങ്ങളില്‍ സ്വീകരിക്കുന്നരാണ്. താലൂക്ക് സപ്ലൈ ഓഫിസ്, വടക്കാഞ്ചേരി , ചൂണ്ടല്‍ പഞ്ചായത്ത് ഓഫിസ്, കുന്നംകുളം മുന്‍സിപ്പാലിറ്റി ഓഫിസ്, പഴയന്നൂര്‍ പഞ്ചായത്ത് ഓഫിസ്, ജി എല്‍ പി എസ് പളളം
നിശ്ചിത രീതിയിലുള്ള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രവും സമര്‍പ്പിക്കേണ്ടതാണ്. പ്രളയ ദുരന്തത്തില്‍ റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടവരുള്‍പ്പെടെയുള്ള അപേക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. അപേക്ഷയുടെ മാതൃക ഫോറം പഞ്ചായത്ത് ഓഫിസുകളിലും താലൂക്ക് സപ്ലൈ ഓഫിസിലും സിവില്‍ സപ്ലൈസ് വെബ് സൈലുംലഭിക്കുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."