HOME
DETAILS

തൃണമൂലിന്റെ 40 എം.എല്‍.എമാര്‍ തനിക്കൊപ്പമെന്ന് നരേന്ദ്രമോദി; ഒരു കൗണ്‍സിലറെ പോലും മോദിക്കു ലഭിക്കില്ലെന്ന് തൃണമൂല്‍

  
backup
April 29 2019 | 15:04 PM

pm-modi-warns-mamata-of-revolt

 

കൊല്‍ക്കത്ത: തുടര്‍ച്ചയായ ദിവസവും പശ്ചിമബംഗാള്‍ ഭരിക്കുന്ന തൃണമൂലുമായി ഏറ്റുമുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നാണ് നരേന്ദ്രമോദിയുടെ പുതിയ പ്രസ്താവന. 40 എം.എല്‍.എമാരും ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനദിവസമായ മെയ് 23നു ശേഷം ബി.ജെ.പിയില്‍ ചേരുമെന്നും മോദി അവകാശപ്പെട്ടു. ബംഗാളിലെ സെരാംപൂറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ വിളിപ്പേരായ 'ദീദി' എന്ന് അഭിസംബോധനചെയ്തായിരുന്നു മോദിയുടെ വാക്കുകള്‍.
ദീദി, മെയ് 23ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളില്‍നിന്ന് ഓടിപ്പോകും. ഇന്നുപോലും നിങ്ങളുടെ 40 എം.എല്‍.എമാര്‍ എന്നെ ബന്ധപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുന്നതോടെ അവര്‍ ഞങ്ങള്‍ക്കൊപ്പം വരും- മോദി പറഞ്ഞു. മമതയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുകയാണ്. മമത വലിയ പരാജയം ഭയക്കുന്നു. പ്രധാനമന്ത്രിയാവുന്നതു സ്വപ്‌നത്തില്‍ പോലും ഇനി അവര്‍ക്ക് ചിന്തിക്കാനാകില്ല. വിരലിലെണ്ണാവുന്ന സീറ്റുമായി അവര്‍ക്കിനി ഡല്‍ഹിയിലേക്ക് എത്താനാകില്ല. ഡല്‍ഹി വളരെ അകലെയാണ്. ഇക്കാര്യം മമതക്കറിയാം. ഡല്‍ഹിയെ മറയാക്കുന്ന മമതയുടെ യഥാര്‍ത്ഥ ലക്ഷ്യം തന്റെ അനന്തരവനെ ബംഗാള്‍ രാഷ്ട്രീയത്തില്‍ സജീവമാക്കുകയാണ്. നേരത്തേ അവര്‍ എന്നെ മാത്രമാണ് ആക്ഷേപിച്ചിരുന്നത്. ഇപ്പോള്‍ വോട്ടിങ് യന്ത്രത്തെയും അപമാനിച്ചുതുടങ്ങി. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷം വോട്ടിങ് യന്ത്രത്തെ കുറ്റംപറയുന്നതെന്നും മോദി പറഞ്ഞു.
ജനങ്ങളെ വഞ്ചിച്ചതിനാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതക്ക് ഇനി കഴിയില്ല. തൃണമൂലിന്റെ ഗുണ്ടകള്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ തടയുകയാണ്. ബി.ജെ.പി നേതാക്കളെയും അവര്‍ത്തകരെയും അവര്‍ ആക്രമിക്കുകയാണ്. ബി.ജെ.പി പ്രവര്‍ത്തകരെ പ്രചാരണം നടത്താന്‍ പോലും തൃണമൂല്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവര്‍ത്തകരെ പ്രചാരണത്തിന് അനുവദിക്കില്ലെന്ന് കേരളത്തെ കുറിച്ചും മോദി ആരോപണമുന്നയിച്ചിരുന്നു.
മോദിയുടെ പ്രസംഗത്തിനെതിരെ കടുത്ത ഭാഷയിലായിരുന്നു തൃണമൂലിന്റെ മറുപടി. കാലാവധി കഴിഞ്ഞ രാഷ്ട്രീയക്കാരനായ നരേന്ദ്രമോദിക്ക് പാര്‍ട്ടിയുടെ ഒരുകൗണ്‍സിലറെ പോലും ലഭിക്കില്ലെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രെയ്ന്‍ പറഞ്ഞു. ഞങ്ങളുടെ ഒരാളും എവിടേക്കും പോവുന്നില്ല, ഒരു കൗണ്‍സിലര്‍ പോലും. നിങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നതാണോ, അതോ കുതിരക്കച്ചവടത്തിനു വന്നതാണോ? നിങ്ങളുടെ കാലാവധി ഇതാ അവസാനിച്ചിരിക്കുന്നു- അദ്ദേഹം പറഞ്ഞു. കുതിരക്കച്ചവടത്തിനുള്ള നീക്കം പരസ്യമായി പ്രഖ്യാപിച്ച നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്നും തൃണമൂല്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ചു തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോയിരുന്നു. അനുപം ഹസ്ര, സൗമിത്ര ഖാന്‍, അര്‍ജുന്‍ സിങ്, ഹൂമയൂണ്‍ കബീര്‍, നിഷിത് പ്രമാണിക് എന്നിവരായിരുന്നു ബി.ജെ.പിയില്‍ ചേര്‍ന്നത്. ഈ അഞ്ചുപേര്‍ക്കും ബി.ജെ.പി ടിക്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ സൗമിത്രാഖാനും അനുപം ഹസ്രയും സിറ്റിങ് എം.പിമാരുമാണ്.
അമ്മയെയും ഭാര്യയെയും ആദരിക്കാത്ത ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അത്തരമൊരാള്‍ക്ക് എങ്ങിനെ ഇന്ത്യയെ ആദരിക്കാന്‍ കഴിയുമെന്നും ഞായറാഴ്ച മമത ചോദിച്ചിരുന്നു. രാജ്യത്തിന്റെ ദുരന്തമായ ബി.ജെ.പി 440 വോള്‍ട്ട് വൈദ്യുതി പോലെ അപകടമാണെന്നായിരുന്നു ശനിയാഴ്ചത്തെ മമതയുടെ പ്രസ്താവന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  25 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago