ഫ്ലൈറ്റ് നോട്ടിഫിക്കേഷനടക്കമുള്ള സംവിധാനവുമായി സിയാലിന്റെ മൊബൈല്‍ ആപ്പ്
യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന മൊബൈല്‍ ആപ്പുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍). യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് ട്രാക്ക് ചെയ്യാനും ടെര്‍മിനലുകളിലെ സൗകര്യങ്ങളും സംവിധാങ്ങളും അറിയാനും ആപ്പിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
അറൈവല്‍, ഡിപ്പാര്‍ച്ചര്‍ സമയങ്ങള്‍, ചെക്ക്ഇന്‍, ബാഗേജ് കൗണ്ടറുകള്‍ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകള് തുടങ്ങി എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. ടെര്‍മിനലിന്റെ മാപ്പ് ആണ് മറ്റൊരു ഫീച്ചര്‍. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ഇത് പ്രവര്‍ത്തിക്കും.
ഷോപ്പിങ് കേന്ദ്രങ്ങള്‍, ഭക്ഷണ ശാലകള്‍, എന്നിവ കണ്ടെത്താനും ആപ്പ് സഹായിക്കും.
യാത്രക്കാര്‍ ആവശ്യമുള്ള ഫ്ളൈറ്റിന്റെ വിവരങ്ങള്‍ മാത്രം അറിയാന്‍ നോട്ടിഫിക്കേഷന്‍ സംവിധാനിക്കാനും സൗകര്യമുണ്ട്. ടൈമിങ്, സ്റ്റാറ്റസ്, ചെക്ക്ഇന്‍, ഗെയ്റ്റ് തുടങ്ങി എന്ത് മാറ്റമുണ്ടെങ്കിലും നോട്ടിഫിക്കേഷനിലൂടെ ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."