HOME
DETAILS
MAL
ചുരത്തില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മാണം തുടങ്ങി
backup
August 30 2018 | 08:08 AM
താമരശ്ശേരി: കനത്ത മഴയിലും കാലാവര്‍ഷക്കെടുതിയിലും ഇടിഞ്ഞ ചുരത്തിലെ ചിപ്പിലിത്തോട് ഭാഗത്തെ സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണം തുടങ്ങി. കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു സംരക്ഷണ ഭിത്തി ഉള്‍പ്പെടെ തകര്‍ന്നിരുന്നത്.
എട്ടു മീറ്റര്‍ ഉയരമുള്ള റോഡ് 50 മീറ്റര്‍ നീളത്തിലായിരുന്നു തകര്‍ന്നത്. 1.86 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. ഇടിഞ്ഞ ഭാഗങ്ങള്‍ ഉടന്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കനത്ത മഴയും കാലാവര്‍ഷക്കെടുതികളും പ്രവൃത്തി ആരംഭിക്കുന്നതിന് തടസമായി. എട്ടുമീറ്റര്‍ ഉയരമുള്ള കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച് റോഡ് പഴയ സ്ഥിതിയിലാക്കാനാണ് ഉദ്ദേശിക്കുന്നത്. മണ്ണിനടിയില്‍ 1.20 മീറ്റര്‍ വ്യാസമുള്ള 11 കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് അതിന് മുകളില്‍ സ്ലാബ് വാര്‍ക്കും. ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാതെയാണ് പ്രവൃത്തി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."