കൊവിഡ് ഡ്യൂട്ടിയിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ രാജി ഒഴിവാക്കണം: മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 868 ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
അതീവ ഗുരുതര സാഹചര്യം ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. നിര്‍ണായകമായ ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി അധികജോലി അര്‍പ്പണമനോഭാവത്തോടെ ചെയ്തുവരുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ സാലറികട്ടില്‍നിന്ന് ഒഴിവാക്കേണ്ടത് സാമാന്യനീതിയാണ്. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെയെല്ലാം സാലറികട്ടില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കൊവിഡ് വ്യാപനം ആശങ്കാജനകമായ നിലയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ രംഗത്ത് ഫലപ്രദമായ സേവനം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ കൂട്ടരാജി തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ജൂനിയര്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യം എത്രയും പെട്ടെന്ന് അംഗീകരിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."