HOME
DETAILS

ശാസ്താംകോട്ടയില്‍നിന്നുള്ള ജലവിതരണം പ്രതിസന്ധിയില്‍

  
backup
April 30 2019 | 04:04 AM

%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ നിന്നും ജില്ലയിലേക്കുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയില്‍. ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍ നിന്നും ജലം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിലാണ് ഇപ്പോള്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത്. വരള്‍ച്ച രൂക്ഷമായതോടെ തടാകത്തില്‍ നിന്നും പമ്പ് ചെയ്ത് എടുക്കുന്ന ജലത്തില്‍ ഓരും നിറവ്യത്യാസവും പ്രകടമായതോടെ പമ്പിങ്ങ് നിറുത്തി വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ കനാലില്‍ നിന്നും തടയണ നിര്‍മിച്ച് ജലം പമ്പ് ചെയ്‌തെടുത്തു. എന്നാല്‍ ഒരു ദിവസം കൊണ്ട് ഇതും അവസാനിച്ചു. കനാലിലൂടെ ഒഴുകി വരുന്ന ജലത്തില്‍ കാട്ടുപന്നിയുടെ ചീഞ്ഞളിഞ്ഞ ജഡമടക്കം കണ്ടതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതാണ് ഇതിന് കാരണം. തെന്‍മല ഡാമില്‍ നിന്നു കനാല്‍ വഴി 65 കിലോമീറ്ററോളം ഒഴുകിയെത്തുന്ന കനാല്‍ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാതെയാണ് പമ്പ് ചെയ്‌തെടുത്ത് കുടിവെള്ളമായി വിതരണം ചെയ്യുന്നതെന്ന് വ്യാപകമായ പരാതിയെ തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞതും കനാല്‍ ജലം പമ്പ് ചെയ്യുന്നത് നിറുത്തിവച്ചതും.
ഇതോടെ ചവറ പന്മന കുടിവെള്ള പദ്ധതിക്കും കൊല്ലം നഗരത്തിനും കുടിവെള്ളമെത്തിക്കാന്‍ തടാകത്തിലെ കലക്കവെള്ളത്തെ ആശ്രയിക്കുകയാണിപ്പോള്‍. ക്ലോറിനേഷനും ജല ശുദ്ധീകരണ നടപടിയും ഫില്‍റ്റര്‍ ഹൗസില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്. പൈപ്പുകളിലൂടെ കുടിവെള്ളമെന്ന് പറഞ്ഞ് എത്തുന്നത് എക്കലും മാലിന്യങ്ങളും അടങ്ങിയ കലക്കവെള്ളമാണ്. ഇതു മൂലം ഈ ജലം ഉപയോഗിക്കാന്‍ പറ്റുന്നില്ലെന്ന് മാത്രമല്ല പൊതു ടാപ്പുകളും തകരാറിലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലം നഗരത്തിലേക്കും ചവറ പന്മന ഉള്‍പ്പടെയുള്ള പദ്ധതികളിലേക്കും സുഗമമായി കുടിവെള്ളം എത്തിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ച 14.5 കോടി രൂപയുടെ ബദല്‍ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് തടാകസംരക്ഷണ സമിതി ആരോപിച്ചു. കടപ്പഴയില്‍ ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിച്ച് പൈപ്പ് വഴി വള്ളം ഫില്‍ല്‍റ്റര്‍ ഹൗസില്‍ എത്തിക്കാനുള്ള പദ്ധതി പാതിവഴി നിറുത്തിവച്ചത് ആരുടെ നിര്‍ദേശപ്രകാരമാണന്ന് അഴിമതി നിരോധനവകുപ്പിന് പോലും കണ്ടെത്താനായില്ല. ജല അതോറിറ്റി വിജിലന്‍സ് യൂനിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ല. ഇതിന് കാരണക്കാരായവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും തടാകസംരക്ഷണ സമിതി ചെയര്‍മാന്‍ കെ. കരുണാകരന്‍ പിള്ള ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago