സഹകരണ ഓഡിറ്റ് മാന്വല്‍ പരിഷ്‌കരണം: രണ്ടാം ഭാഗം സര്‍ക്കാരിന് നല്‍കി
തിരുവനന്തപുരം: സഹകരണ ഓഡിറ്റ് മാന്വല്‍ പരിഷ്‌കരണത്തിനായി നിയോഗിച്ച വര്‍ക്കിങ് ഗ്രൂപ്പ് ഓഡിറ്റ് മാന്വലിന്റെ പരിഷ്‌കരിച്ച രണ്ടാം ഭാഗം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്‍കി.
മൂന്നു ഭാഗങ്ങളായാണ് പരിഷ്‌കരണം നടപ്പിലാക്കുന്നത്. പൊതു ഓഡിറ്റ് മാനദണ്ഡങ്ങളടങ്ങിയ ഒന്നാം ഭാഗം നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നു. വായ്പാ സംഘങ്ങളുടെ ഓഡിറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന സഹകരണ ബാങ്ക്, പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സഹകരണ ബാങ്കുകള്‍, റൂറല്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന ഹൗസിങ് ഫെഡറേഷന്‍, പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങള്‍, എംപ്ലോയീസ് ക്രെഡിറ്റ് സഹകരണസംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘങ്ങള്‍ എന്നിവയുടെ ഓഡിറ്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ രണ്ടാം ഭാഗത്തില്‍ ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."