കാറഡുക്ക പഞ്ചായത്തില്‍ സി.പി.എം-കോണ്‍ഗ്രസ്-ലീഗ് സഖ്യം
മുള്ളേരിയ (കാസര്‍കോട്): കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പിയെ തകര്‍ത്ത് സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സഖ്യം.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന്റെ പിന്തുണയോടെ സി.പി.എം സ്വതന്ത്രയും ആറാം വാര്‍ഡ് മല്ലവാരയില് നിന്നും വിജയിച്ച എ. അനുസൂയ റൈ പ്രസിഡന്റും പതിനഞ്ചാം വാര്‍ഡ് ബേര്ലയില് നിന്നുമുള്ള കോണ്‍ഗ്രസ് സ്വതന്ത്രനായ ബി.കെ വിനോദന്‍ നമ്പ്യാര്‍ വൈസ് പ്രസിഡന്റുമായി.ഏഴിനെതിരേ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇരുവരും യഥാക്രമം ബി.ജെ.പിയിലെ ജി. സ്വപ്നയെയും കെ. ഗോപാല കൃഷ്ണനെയും പരാജയപ്പെടുത്തിയത്. ഇതോടെ 18 വര്‍ഷമായി നടക്കുന്ന ബി.ജെ.പി ഭരണം അവസാനിച്ചു. പതിനെട്ടു വര്‍ഷത്തെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സി.പി.എം അവിശ്വാസം കൊണ്ടുവന്നത്. നിലവില്‍ ബി.ജെ.പി ഏഴ്, സി.പി.എം മുന്ന്, സി.പി.എം സ്വതന്ത്രര്‍ രണ്ട്, മുസ്ലിം ലീഗ് രണ്ട്, കോണ്‍ഗ്രസ് സ്വതന്ത്രന് ഒന്ന് ഇങ്ങനെയാണ് കക്ഷിനില. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്ക് അസിസ്റ്റന്റ് ഡയരക്ടര്‍ പി.കെ അഷറഫാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. എന്മകജെ പഞ്ചായത്തിലും സി.പി.എം, കോണ്‍ഗ്രസ് സഖ്യം അവിശ്വാസത്തിലൂടെ ബി.ജെ.പി പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാരെ പുറത്താക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."