ഖഷോഗി: വധശിക്ഷ റദ്ദാക്കി
റിയാദ്: പ്രശസ്ത മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചുപേരുടെ വധശിക്ഷ റദ്ദാക്കി സഊദി കോടതി. കേസിലെ അന്തിമ വിധി പ്രഖ്യാപനത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ അഞ്ചുപേര്‍ക്കും കോടതി 20 വര്‍ഷത്തെ തടവുശിക്ഷയും മറ്റു മൂന്നുപേര്‍ക്ക് ഏഴു മുതല്‍ 10 വര്‍ഷം വരെ തടവും വിധിച്ചു. മെയ് മാസത്തില്‍ ഖശോഗിയുടെ മകന് കൊലയാളികള്‍ക്കു മാപ്പുനല്‍കിയതായി വ്യക്തമാക്കിയ സാഹചര്യത്തിലാണ് കോടതി വധശിക്ഷ റദ്ദാക്കിയത്.
2019 ഡിസംബറില്‍ കേസില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2018 ഒക്ടോബര്‍ രണ്ടിനാണ് വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായിരുന്ന ജമാല്‍ ഖശോഗിയെ ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ വച്ച് കാണാതായത്. കോണ്സുലേറ്റിനകത്തുവച്ച് അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് തുര്‍ക്കി അധികൃതര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."