റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണം; നിവേദനം നല്‍കി
ചെങ്ങന്നൂര്‍: പ്രാവിന്‍കൂട് ഇരമല്ലിക്കര പൊതുമരാമത്ത് റോഡ് നിര്‍മാണത്തിലെ അപാകതകള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവന്‍വണ്ടൂര്‍ എന്റെ ഗ്രാമം സോഷ്യല്‍ മീഡിയ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് കൂട്ടനിവേദനം നല്‍കി.
അടിയന്തിര പ്രാധാന്യം നല്‍കി ഉടന്‍ തന്നെ ഉത്തരവാദിത്വപെട്ട അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്റെ ഗ്രാമം പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. മന്ത്രി ജി.സുധാകരന്‍ ,എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ,അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ , ചെങ്ങന്നൂര്‍ എം.എല്‍.എ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
റോഡ് നിര്‍മാണത്തിനു ശേഷം അപകടത്തില്‍പ്പെട്ട് രണ്ട് ജീവനുകള്‍ ആണ് പൊലിഞ്ഞത്. നിരവദി അപകടങ്ങള്‍ക്കും നാട്ടുകാര്‍ സാക്ഷ്യം വഹിച്ചു. 2017ല്‍ ആരംഭിച്ച റോഡ് പണി 2018 മാര്‍ച്ചില്‍ ആണ് പൂര്‍ത്തീകരിച്ചത്. റോഡ് ഒരിടയില്‍ കൂടുതല്‍ ഉയര്‍ന്നതോടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പലപ്പോഴും വശങ്ങളിലേയ്ക്ക് മാറ്റേണ്ടി വരുന്നതോടെ വശങ്ങളിലെ താഴ്ചയിലേയ്ക്ക് വാഹനം മറിഞ്ഞാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
പ്രാവിന്‍ കൂട് ഇരമല്ലിക്കര അഞ്ചുകിലോമീറ്റര്‍ നീളം വരുന്ന റോഡാണിത്. റോഡിന്റെ പകുതിയിലേറെ ഭാഗങ്ങളില്‍ ഇരു വശവും ഇനിയും മണ്ണിട്ട് ഉയര്‍ത്തുകയും കോണ്‍ക്രീറ്റ് ചെയ്യുകയും വേണം. ഏറ്റവും കൂടുതല്‍ അപകട സാധ്യത ഉള്ള ഇടത്താണ് ആ ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളത്. കൂടാതെ ഉപ്പുകളത്തില്‍ പാലത്തിന്റെ പാര്‍ശ്വഭിത്തിയുടെ പണി പൂര്‍ത്തീകരിക്കുന്നതോടൊപ്പം ഇനിയും പ്രാവിന്‍കൂട് മുതല്‍ ഉപ്പുകളത്തില്‍ പാലം വരെയുള്ള ഓടയുടെ നിര്‍മ്മാണം, ഇതോടൊപ്പം റോഡിന്റെ വശങ്ങളിലെ റിഫ്‌ളെക്ടര്‍, റോഡ് മുറിച്ച് കടക്കുന്നിടത്തെ സീബ്രാലൈന്‍, ദിശാ സൂചക ബോര്‍ഡ് എന്നിവയുടെ നിര്‍മാണംകൂടി അവശേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."