നന്മ പ്രവാസി കൂട്ടായ്മ കാരുണ്യ ഫണ്ട് കൈമാറി
റിയാദ്: വിവിധ സാമൂഹ്യ സഹായ പ്രവർത്തനങ്ങൾക്കായി നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ അംഗങ്ങൾ സമാഹരിച്ച കാരുണ്യ ഫണ്ട് കൈമാറി. കൊവിഡ് പശ്ചാത്തലത്തിൽ നടന്ന വളരെ ലളിതമായ ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനും ഒ ഐ സി സി നേതാവുമായ സത്താർ ഓച്ചിറയിൽ നിന്നും നന്മയുടെ ഹ്യുമാനിറ്റീസ് ജോയിന്റ് കൺവീനർ റിയാസ് സുബൈർ ഫണ്ട് ഏറ്റു വാങ്ങി.
ലോക്ക് ഡൗണിന് ശേഷം നാട്ടിൽ പോകാൻ സാമ്പത്തിക പ്രയാസം നേരിട്ട അംഗങ്ങൾക്ക് സൗജന്യ ടിക്കറ്റ്, ക്വാറന്റൈൻ ചിലവുകൾ, സഊദിയിൽ കൊവിഡ് മൂലം മരണമടഞ്ഞ പ്രദേശവാസികളുടെ നിരാലംബരായ കുടുംബങ്ങൾക്കുള്ള സഹായം, വൃക്ക രോഗികൾക്കുള്ള സഹായം, ടെറസ്സിൽ നിന്നും വീണു സാരമായി പരിക്കേറ്റ പിഞ്ചു ബാലന് അടിയന്തിര ധന സഹായം എന്നിവ ഇതിനകം തന്നെ നന്മ നൽകിയിട്ടുണ്ട്.
കരുനാഗപ്പള്ളി തേവലക്കര കോയിവിളയിലുള്ള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് ഓണനാളുകളിൽ അന്നദാനം നടത്തിയ കൂട്ടായ്മയുടെ പ്രവർത്തനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."