പുസ്തക പ്രകാശനവും സെമിനാറും സംഘടിപ്പിച്ചു
റിയാദ്: പരപ്പനങ്ങാടി മുൻസിപ്പൽ കെഎംസിസി ഗ്രേസ് എജ്യുകേഷണൽ അസോസിയേഷനുമായി സഹകരിച്ചു പുറത്തിറക്കുന്ന എം ഐ തങ്ങളുടെ ലേഖനങ്ങൾ സമാഹരിച്ച പുസ്‌തകത്തിന്റെ സഊദി തല പ്രകാശനം റിയാദിൽ നടന്നു. ബത്ഹയിലെ അപ്പോളോ ഡിമോറോ മിനി ഓഡിറ്റോറിയത്തിൽ അഷ്‌റഫ് അങ്ങമന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ കെഎംസിസി യുടെ പ്രസിഡണ്ട് മുഹമ്മദ് വേങ്ങര ചെറിയബാവ ചെട്ടിപ്പടിക്ക് നൽകികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
സത്താർ താമരത്ത് പുസ്തകം പരിചയപ്പെടുത്തി. 'സ്വാതന്ത്ര്യ സമരത്തിൽ മുസ്‌ലിം സമുദായം' എന്ന പേരിലുള്ള പുസ്തകത്തിലെ വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷാഫി കരുവാരക്കുണ്ട് (കെഎംസിസി), അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി), മുഹമ്മദ് കോയ വാഫി ( എസ് ഐ സി), ഹബീബ് റഹ്മാൻ ( ആർ ഐ സി സി ), റഹ്മത്ത് തിരുത്തിയാട് (പ്രവാസി റിയാദ് ), എന്നിവർ സംബന്ധിച്ചു. ഷാഫി ചിറ്റത്തുപാറ മോഡറേറ്റർ ആയിരുന്നു.
ഉസ്മാനാലി പാലത്തിങ്ങൽ, അർഷദ് തങ്ങൾ, മജീദ് പി ഒ, ലീഗ് കോയ, ശുഹൈബ്, ഫൈസൽ ചിറമംഗലം ആശംസകൾ നേർന്നു. യോഗത്തിൽ നൗഫൽ ചാപ്പപ്പടി സ്വാഗതവും ജബ്ബാർ പാലത്തിങ്ങൽ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."