HOME
DETAILS

സഊദിയിൽ വർക്ക്‌ഷോപ്പിൽ റിപ്പയറിങ്ങിനായി കൊണ്ട് വന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ച് മലയാളി യുവാവ് മരിച്ചു

  
backup
September 08 2020 | 15:09 PM

accident-death-in-saudi-arabia-keralites-man08092020202020

    റിയാദ്: സഊദിയിലെ ജിസാനിൽ വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് വന്ന ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറി മലയാളി മരിച്ചു. കണ്ണൂർ കിളിയന്തറ പെരുങ്കാരി നടുവിൽ പുരയിടത്തിൽ ജോസഫിന്റെയും ലില്ലി തോമസിന്റെയും മകൻ ലിബിൻ തോമസാ(28)ണ് മരിച്ചത്. ജിസാൻ-അബൂഅരീഷ് റോഡിലുള്ള സ്‌കൂൾ ബസുകളുടെ വർക്ക് ഷോപ്പിൽ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

   നിയന്ത്രണം വിട്ട ബസ് വർക്ക്‌ഷോപ്പിൽ ജോലിയിലായിരുന്ന ലിബിൻ തോമസിന്റെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലിബിൻ തോമസിനെ ഉടൻ തൊട്ടടുത്തുള്ള കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറായ സുഡാനി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫഹിൽ ട്രാൻസ്‌പോർട്ടിംഗ് കമ്പനിയുടെ ജിസാൻ ശാഖയിൽ മെക്കാനിക്കായിരുന്നു ലിബിൻ തോമസ്. മൂന്നു വർഷമായി ജിസാനിൽ ജോലി ചെയ്തു വരികയായിരുന്നു.

   ജോസിയാണ് ഭാര്യ. എട്ട് മാസം മുമ്പാണ് വിവാഹിതനായത്. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും ജിസാനിലെ സമൂഹിക പ്രവർത്തകരെയും ബന്ധപ്പെട്ട് നിയമനപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago