ബൈപ്പാസ് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്ക് തുടക്കം
ചങ്ങനാശേരി: മഴക്കാലത്തിനുമുമ്പായി ബൈപ്പാസ് സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്ക് തുടക്കമാകുന്നു.
റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണം ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും സി.എഫ് തോമസ് എം.എല്‍.എ. ചങ്ങനാശേരി താലൂക്ക് റെസിഡന്റ്‌സ് വെല്‍ഫെയര്‍ ആന്റ് ചാരിറ്റബിള്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബൈപ്പാസിന്റെ ഇരുവശവും ചെടികള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിനുള്ള നടപടികള്‍ക്ക് രൂപം കൊടുത്ത് വരികയാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നിപ്പറമ്പിലും വ്യക്തമാക്കി. താലൂക്ക് യൂണിയന്‍ പ്രൊഫസര്‍ എസ് ആനന്ദക്കുട്ടന്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ജി. ലക്ഷ്മണന്‍, ജോസഫ് കൈനിക്കര എം.എസ് അലി റാവുത്തര്‍, ആര്‍ട്ടിസ്റ്റ് ദാസ്സ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്റെ സെക്രട്ടറി ജി ലക്ഷ്മണനെ പ്രവര്‍ത്തനം വിലയിരുത്തി താലൂക്ക് കമ്മറ്റി പ്രമുഖരുടെ സാനിദ്ധ്യത്തില്‍ പൊന്നാട അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു.
പി.പി പ്രസന്നകുമാര്‍ വരണാധികാരിയായി പുതിയ ഭാരവാഹികലെ തെരഞ്ഞെടുത്തു. അഡ്വ. മധുരാജ് (പ്രസിഡന്റ്) ജനറല്‍ സെക്രട്ടറിയായി ജി ലക്ഷ്മണനേയും, ട്രഷറര്‍ ആയി എംഎസ് അലി റാവുത്തറേയും സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."