വിവാദമായി ചെന്നിത്തലയുടെ പരാമര്‍ശം; മാപ്പു പറയണമെന്ന് മന്ത്രി
തിരുവനന്തപുരം: ഡി.വെ.എഫ്.ഐക്കാര്‍ക്കു മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായി. കുളത്തൂപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് സംഘടനയായ എന്‍.ജി.ഒയുടെ പ്രവര്‍ത്തകനാണോ എന്ന ചോദ്യത്തിനു ചെന്നിത്തല നല്‍കിയ മറുപടിയാണ് വിവാദമായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ പ്രതിപക്ഷനേതാവ് മാപ്പു പറയണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രസ്താവന വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തി. പത്രസമ്മേളനത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച് തന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐക്കാര്‍ മാത്രമല്ല ഭരണപക്ഷ സര്‍വിസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ഥത്തിലാണ് പറഞ്ഞത്. മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. സ്ത്രീകള്‍ക്കെതിരേ ഒരുതരത്തിലുമുള്ള പീഡനം പാടില്ലെന്നാണ് താന്‍ ഉദ്ദേശിച്ചത്. പ്രസ്താവനയെ വിമര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് പറഞ്ഞു. ചെന്നിത്തല വങ്കത്തരം പ്രസ്താവിക്കരുതെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."