കള്ളവോട്ട്: പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാന് ശിപാര്‍ശ
തിരുവനന്തപുരം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി ഉയര്‍ന്ന സി.പി.എമ്മിലെ
പഞ്ചായത്ത് അംഗമായ സലീനക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്കി. ഇവരെ അയോഗ്യയാക്കാനുള്ള ശിപാര്‍ശയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കുന്നത്.
ഇവരോടൊപ്പം പത്മിനി, സുമയ്യ എന്നിവര്‍ കള്ളവോട്ടുചെയ്തുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ഇവര്‍ ചെയ്തത് ഓപ്പണ്വോട്ടാണെന്നത് വിശ്വാസയോഗ്യമല്ല.
ഓപ്പണ്‍ വോട്ട് എന്ന പേരില്‍ വോട്ടുചെയ്യാന്‍ സംവിധാനമില്ലെന്നും ചട്ടത്തില്‍ കംപാനിയന് വോട്ടുമാത്രമാണുള്ളതെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
ഇവര്‍ മൂന്നുപേരും രണ്ടു വോട്ടുകള്‍ ചെയ്തിട്ടുണ്ട്. പിലാത്തറയിലെ എ.യു.പി സ്കൂളിലാണിവര്‍ വോട്ടുചെയ്തത്. ഇതിനായി ഉദ്യോഗസ്ഥര്‍ കടുത്ത വീഴ്ചവരുത്തിയതായും കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാനും ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതോടെ സി.പി.എമ്മിന്റെ ന്യായീകരണങ്ങളും ഓപണ്വോട്ടാണെന്ന വാദവും പൊളിയുകയാണ്.
വോട്ടുചെയ്യാന്‍ ബൂത്ത് ഏജന്റിന്റെ സഹായം ഉണ്ടായിട്ടുണ്ട്. ബൂത്ത് ഏജന്റിനുനേരെയും നടപടിയുണ്ടാകും.
എന്നാല്‍ ലഭിച്ച റിപ്പോര്‍ട്ടുകളും മറ്റും പരിശോധിച്ചാണ് പിലാത്തറയില്‍ കള്ളവോട്ടു നടന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചത്. നടപടി വേഗത്തിലാക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."