HOME
DETAILS

മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം പിന്‍വലിക്കണം: ജില്ലാ പഞ്ചായത്ത്

  
backup
August 31 2018 | 04:08 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

കാസര്‍കോട്: തിരുവനന്തപുരം-മംഗളുരു മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം പിന്‍വലിച്ച് നേരത്തെയുണ്ടായിരുന്ന സമയം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.ജി.സി ബഷീര്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. തകര്‍ന്നുകിടക്കുന്ന റോഡുകളുടെ അവസ്ഥയും ഉദ്യോഗസ്ഥ ക്ഷാമവും യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവച്ചു.
നിലവില്‍ രാവിലെ 9.15ന് കാസര്‍കോട് എത്തിക്കൊണ്ടിരുന്ന തിരുവനന്തപുരം-മംഗളുരു എക്‌സപ്രസ് ഇപ്പോള്‍ 40 മിനുട്ട് വൈകിയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇത് അധ്യാപക സമൂഹത്തെയും മറ്റുസര്‍ക്കാര്‍ ജീവനക്കാരെയും ബാധിച്ചിരിക്കുകയാണ്. കണ്ണൂരില്‍നിന്നു പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിനിനെയാണ് ഇപ്പോള്‍ ജീവനക്കാര്‍ ആശ്രയിക്കുന്നത്. എന്നാല്‍ കണ്ണൂരിന് അപ്പുറത്തുനിന്നു വരുന്ന ജീവനക്കാര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അതുകൊണ്ടു തന്നെ മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം പിന്‍വലിച്ച് പഴയ സമയത്ത് തന്നെ സര്‍വിസ് നടത്തണമെന്ന് പ്രമേയത്തിലൂടെ എ.ജി.സി ബഷീര്‍ ആവശ്യപ്പെട്ടു. തകര്‍ന്നുകിടക്കുന്ന റോഡുകള്‍ മഴയായതിനാല്‍ അറ്റകുറ്റപണി നടത്താത്തിനാല്‍ തന്നെ ഗതാഗതം ദുസഹമായിരിക്കുകയാണ്. അതിനിടെ കനത്തമഴയില്‍ തകര്‍ന്ന റോഡുകളും അറ്റകുറ്റപണി നടക്കാതെ കിടക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് സി.പി.എമ്മിലെ ഇ. പത്മാവതി ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പിയിലെ അഡ്വ.കെ. ശ്രീകാന്ത്, സി.പി.എമ്മിലെ ജോസ് പതാലില്‍ എന്നിവരും റോഡുകളുടെ ദുരവസ്ഥ വിവരിച്ചു.
മാന്യ-നീര്‍ച്ചാല്‍ റോഡ്, കന്യാപ്പടി-മുണ്ട്യത്തടുക്ക റോഡ് എന്നീ റോഡുകളില്‍ ഗതാഗതം സാധ്യമല്ലാതായിരിക്കുന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലമാറ്റുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് അംഗങ്ങള്‍ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ. ചന്ദ്രശേഖരനെ അറിയിക്കാന്‍ യോഗം തീരുമാനിച്ചു. എ.ജി.സി ബഷീര്‍ അധ്യക്ഷനായ യോഗത്തില്‍ വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, അഡ്വ. വി.പി.പി മുസ്തഫ, അലി ഹര്‍ഷാദ് വൊര്‍ക്കാടി, എം. നാരായണന്‍, ഷാനവാസ് പാദൂര്‍, ഇ. പത്മാവതി, എ.പി ഉഷ ചര്‍ച്ചകളില്‍ പങ്കെടുത്തു.

 

'പണികിട്ടിയ ' ഡോക്ടര്‍ ചാര്‍ജെടുത്തില്ല


കാസര്‍കോട്: ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് കാസര്‍കോട് ജില്ലയിലേക്കു മാറ്റിയ ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ ചാര്‍ജെടുത്തില്ല. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ചാര്‍ജ്ജെടുക്കാതിരുന്നത്. ഇന്നലെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ 'പണികിട്ടിയ ' ഡോക്ടര്‍ ജില്ലാ ആശുപത്രിയില്‍ ചാര്‍ജെടുത്തുവോയെന്ന ചോദ്യത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നു മറുപടി നല്‍കിയ ഡി.എം.ഒ അദ്ദേഹം ചാര്‍ജെടുത്തില്ലെന്നു വ്യക്തമാക്കി. എറണാകുളം ജില്ലയിലെ കുന്നുംകര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. മനോജിനെയാണ് വീഴ്ച വരുത്തിയതിനു ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറായി നിയമിച്ചത്.
എന്നാല്‍ സ്ഥലംമാറ്റ ഉത്തരവ് വന്നതോടെ ഇത്തരം ഉദ്യോഗസ്ഥരെ തള്ളാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞ് കാസര്‍കോടുകാര്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് നിയമനം മരവിപ്പിച്ചത്. ഇതിനാല്‍ അദ്ദേഹം ചാര്‍ജെടുത്തുമില്ല.


ജില്ലാ ആശുപത്രി വികസനം: സെപ്റ്റംബര്‍ 20ന് ചര്‍ച്ച

കാസര്‍കോട്: ജില്ലാ ആശുപത്രി വികസനം ത്വരിതപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് സെപ്റ്റംബര്‍ 20ന് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് യോഗമെന്നും പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതും ട്രോമാകെയറിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുന്നതുമെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍ യോഗത്തെ അറിയിച്ചു.


ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം നല്‍കും


കാസര്‍കോട്: പ്രളയദുരിതത്തില്‍പ്പെട്ടു വലയുന്നവരെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറേറിയമടക്കം ചേര്‍ത്ത് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago