അടിതെറ്റിയാല്‍ ഓടയില്‍ വീഴും
കണ്ണൂര്‍: കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയായി നഗരത്തിലെ പ്രധാനപ്പെട്ട പാതയോരങ്ങള്‍. മിക്ക പാതയോരങ്ങളിലും യാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കി കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തകര്‍ന്ന സ്ലാബുകള്‍ ഏത് നിമിഷവും ഓഴുചാലിലേക്ക് വീഴുമെന്ന അവസ്ഥയാണ്.
യോഗശാല റോഡ്, മുനിസിപ്പല്‍ ഹൈസ്‌കൂള്‍ പരിസരം, പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് മുനീശ്വരന്‍കോവിലേക്ക് പോകുന്ന അടിപ്പാലം, തെക്കീബസാര്‍ എന്നിവിടങ്ങളിലെ പാതയോരങ്ങളെല്ലാം അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇതുവഴി രാത്രികാലങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണ് കാല്‍നടയാത്രക്കാര്‍ നടന്നുപോകുന്നത്. തെരഞ്ഞെടുപ്പ് ദിവസം നഗരത്തിലെ പാതയോരത്തെ കുഴിയില്‍ കാല്‍ അകപ്പെട്ട് യുവതിക്ക് പരുക്കേറ്റിരുന്നു.
അഴീക്കോട് എല്‍.എ.സിയിലെ വളപട്ടണം സെക്ടര്‍ ഓഫിസറും വളപട്ടണം വില്ലേജ് ഓഫിസറുമായ റുക്‌സാനക്കാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടയില്‍ വീണു പരുക്കേറ്റത്.
ഇത്തരത്തില്‍ നിരവധിപേര്‍ക്ക് അപകടം സംഭവിക്കുന്നുണ്ടെന്നാണ് പ്രദേശത്തെ കച്ചവടക്കാര്‍ പറയുന്നത്. സ്ലാബുകള്‍ക്കു മുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."