കിണറുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നതായി പരാതി
തളിപ്പറമ്പ്: ചിറവക്ക് കപ്പാലം റോഡരികിലെ വീട്ടുകിണറുകളില്‍ പുഴുക്കള്‍ നിറഞ്ഞ മലിനജലം ഒഴുകിയെത്തിയതോടെ കുടിവെളളം മലിനമായി. ഇതേ ജലം തന്നെ ഓടകളിലും ഒഴുകിയെത്തുന്നുണ്ട്. ഇതോടെ വീട്ടുകാര്‍ക്ക് കിണറിലെ ജലം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്.
ആക്രി കടക്ക് പിറകിലെ കെട്ടിടത്തില്‍ നിന്നോ തൊട്ടടുത്ത സ്വകാര്യ ആശുപത്രി പരിസരത്ത് നിന്നോ ഒഴുകിയെത്തുന്ന മലിനജലമാണ് ഇതെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇങ്ങനെ ഒഴുകിയെത്തുന്ന വെള്ളത്തില്‍ പുഴുക്കളും കൊതുകുകളും കൂത്താടികളും നിറഞ്ഞ് മലീമസമായ സ്ഥിതിയാണ്. ഇതില്‍ നിന്നും ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. വാഹനം കഴുകുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ട് കിണര്‍ പരിശോധിച്ചപ്പോഴാണ് മലിനജലം കലര്‍ന്നതായി മനസിലായത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, ഈ മലിനജലത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ജലത്തിന്റെ സാമ്പിള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അത് ശാസ്ത്രീയ പരിശോധനക്കായി അയക്കും. വിവരമറിഞ്ഞ് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, കൗണ്‍സിലര്‍ സി. മുഹമ്മദ് സിറാജ് എന്നിവരും സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."