അതിജീവനത്തിനുള്ള വഴികള്‍ തേടി അയിരൂര്‍ സെന്റ് തോമസ് ഹൈസ്കൂള്‍
നെടുമ്പാശ്ശേരി: പ്രളയം വിഴുങ്ങിയ അയിരൂര്‍ സെന്റ് തോമസ് ഹൈസ്കൂള്‍ അതിജീവനത്തിനുള്ള വഴികള്‍ തേടുന്നു. കുന്നുകര പഞ്ചായത്തിലെ അയിരൂരില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളാണ് പ്രളയത്തില്‍ തകര്‍ന്നടിഞ്ഞത്. സ്കൂളില്‍ 80 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നു. ചാലക്കുടിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ പ്രദേശമാകെ വെള്ളത്തിനടിയിലാകുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ സ്കൂളിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങി. ഐ.ടി ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, അടുക്കള, സ്റ്റോര്‍, ചുറ്റുമതില്‍, ശുചിമുറികള്‍ എന്നിവ പൂര്‍ണമായും നശിച്ചു.
സ്കൂള്‍ ബസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16 മുതല്‍ അഞ്ച് ദിവസത്തോളമാണ് സ്കൂള്‍ വെള്ളത്തിനടിയിലായത്. സ്കൂള്‍ എങ്ങനെ പൂര്‍വസ്ഥിതിയിലാക്കാമെന്ന ആദിയിലാണ് അധികൃതര്‍. ഇതിനായി സര്‍ക്കാര്‍ സഹായത്തോടൊപ്പം ജനപ്രതിനിധികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായം തേടാനാണ് പി.ടി.എ യുടെ നേതൃത്വത്തിലുള്ള ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."