കയറ്റിറക്ക് കൂലി തര്‍ക്കം: മാവേലി സ്റ്റോറിലെത്തിയ ലോറി തിരിച്ചയച്ചു
ഇരിട്ടി: അധിക കൂലി ആവശ്യപ്പെട്ട് ചുമട്ടു തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ മടിച്ചതോടെ കിഴ്പ്പള്ളി മാവേലി സ്റ്റോറിലേക്ക് ഒരു ലോഡ് ഭക്ഷ്യസാധനങ്ങളുമായി എത്തിയ ലോറി സാധനങ്ങള്‍ ഇറക്കാനാകാതെ തിരിച്ചുപോയി. ഇതോടെ മാവേലി സ്‌റ്റോറില്‍ ചുരുങ്ങിയ വിലയ്ക്ക് പവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള നിത്യേപയോഗ സാധനങ്ങള്‍ ഇല്ലാതെയായി. ഇന്നലെ രാവിലെയാണ് ഗോഡൗണില്‍ നിന്നും സാധനങ്ങളുമായി ലോറിയെത്തിയത്. നിലവില്‍ ഇറക്കിക്കൊണ്ടിരുന്ന കൂലി 12 രൂപയില്‍ നിന്നും 16 രൂപയാക്കണമെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം. ഇത്രയും ഉയര്‍ന്ന കൂലി അനുവദിക്കാന്‍ വ്യവസ്ഥയിലെന്ന് ഡിപ്പോ മാനേജര്‍ അറിയിച്ചതോടെ ചുമട്ട് തൊഴിലാളികളുമായി വാക്കു തര്‍ക്കമുണ്ടായി. കൂലി വര്‍ധിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ സാധനങ്ങള്‍ ഇറക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ സ്ഥലം വിട്ടു. ഇതോടെ മണിക്കൂറുകളോളം ഓഫിസിന് സമീപം സാധനങ്ങളുമായി നിലയുറപ്പിച്ച ലോറി അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു. മാവേലി സ്‌റ്റേറിന് മുന്നിലായിരുന്നു നേരത്തെ സാധനങ്ങള്‍ ഇറക്കിയിരുന്നത്.
കെട്ടിട ഉടമയും സമീപത്തെ സ്ഥലം ഉടമയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഓഫിസിന് മുന്നിലുള്ള റോഡ് തടഞ്ഞിരുന്നു. ഇതോടെ ഓഫിസില്‍ നിന്നും ചുരുങ്ങിയത് എട്ട് മീറ്ററോളം തലചുമടായി വേണം സാധനങ്ങള്‍ എത്തിക്കാന്‍. ഇങ്ങനെ എത്തിക്കുന്നതിനാണ് നാലുരൂപ അധികം ചോദിച്ച് ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തിയത്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് കാണിച്ച് നേരത്തെ തന്നെ പഞ്ചായത്തിനും തൊഴിലാളി യൂനിയന്‍ നേതാക്കള്‍ക്കും മാവേലി സ്റ്റോര്‍ അധികൃതര്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ആറളം ഫാമിലെ ആദിവാസികള്‍ ഉള്‍പ്പെടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് മാവേലി സ്റ്റോറില്‍ നിന്നും അരിയുള്‍പ്പെടെയുള്ള നിത്യേപയോഗ സാധനങ്ങള്‍ വാങ്ങുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ കാലിയായിരുന്നു. സാധനങ്ങളുമായി എത്തിയ ലോറി മടക്കിയയച്ചതോടെ പ്രദേശത്തുകാര്‍ക്ക് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കീഴ്പ്പള്ളിയില്‍ കയറ്റിറക്കിന് ചുമട്ടുതൊഴിലാളികള്‍ അമിതകൂലിയാണ് ഈടാക്കുന്നതെന്നാണ് പരാതി. സമീപ പ്രദേശങ്ങളിലെ മാവേലി സ്റ്റേറുകളില്‍ സാധനങ്ങള്‍ ഇറക്കുമ്പോള്‍ എട്ടും ഒന്‍പതും പത്തുമൊക്കെയാണ് കൂലിയെങ്കില്‍ കീഴ്പ്പള്ളിയില്‍ ഇത് 12 രൂപയാണ്. വാഹനത്തില്‍ നിന്നും ഇറക്കി മുറിക്കുള്ളിലേക്ക് വയ്ക്കുന്നതിനാണ് ഉയര്‍ന്ന കൂലി ഈടാക്കുന്നത്. അഞ്ചുമീറ്ററോളം ചുമടുമായി നടക്കേണ്ടി വരുമ്പോള്‍ നാലുരൂപയുടെ അധിക വര്‍ധനമാണ് ചുമട്ടു തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."