HOME
DETAILS

നെയ്യാറ്റിന്‍കര വെടിവയ്പ്പ്: ജ്വലിക്കുന്ന വീരസ്മരണകള്‍ക്ക് ഇന്ന് 80 വയസ്

  
backup
August 31 2018 | 06:08 AM

%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af-2

നെയ്യാറ്റിന്‍കര: ബ്രിട്ടീഷ് പട്ടാളത്തിനു നേരെ വിരിമാറുകാട്ടി രക്തസാക്ഷിത്വമേറ്റുവാങ്ങിയ നെയ്യാറ്റിന്‍കര അത്താഴമംഗലം രാഘവന്‍ എന്ന വീരരാഘവന്റെ രക്തസാക്ഷിത്വത്തിന് ഇന്നേയ്ക്ക് 80 വയസ് പൂര്‍ത്തിയാകുന്നു.
രക്തസാക്ഷികളുടെ സ്മരണ നാടെങ്ങും ഓര്‍ക്കുമ്പോഴും നെയ്യാറ്റിന്‍കരയിലെ ധീരരക്തസാക്ഷിയുടെ രക്തസാക്ഷിത്വദിനം ആരാലും അറിയപ്പെടാതെ കടന്നു പോകുന്നു. 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിള്ളയെ ശംഖുമുഖത്ത് ഓഗസ്റ്റ് 26 ന് അറസ്റ്റ് ചെയ്തതോടെ ആ സ്ഥാനമേറ്റെടുത്ത നെയ്യാറ്റിന്‍കര എന്‍.കെ പത്മനാഭപിള്ളയെയും അറസ്റ്റ് ചെയ്തു.
വക്കീലും നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാനുമെന്ന നിലയില്‍ ജനസ്വധീനമുണ്ടായിരുന്ന പത്മനാഭപിള്ളയെ ഓഗസ്റ്റ് 31 ന് രാവിലെ തിരുവനന്തപുരത്തുനിന്നും നെയ്യാറ്റിന്‍കരയില്‍ എത്തിയ സി.ഐ.ഡി സൂപ്രണ്ട് ടി.ആര്‍ രാമന്‍പിളള വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ ദേശ സ്‌നേഹികള്‍ സംഘടിച്ചു പ്രക്ഷോപം ആരംഭിച്ചതാണ് വെടിവയ്പില്‍ കലാശിച്ചത്.
നെയ്യാറ്റിന്‍കരയിലെ കാളി എന്ന വൃദ്ധന്‍, നടൂര്‍ക്കെല്ല കുട്ടന്‍പിള്ള, വാറുവിളാകം മുത്തുപിള്ള, കല്ലുവിള പൊടിയന്‍, പത്മനാഭപിള്ള എന്നിവര്‍ വീണു മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റു.
നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി വരാന്തയില്‍ അനുജന്‍ കുമാരന്റെ മടിയില്‍ കിടന്നാണ് രാഘവന്‍ മരിച്ചത്.
രാഘവന്റെ ജഡം കുടുംബത്തിന് കിട്ടിയില്ല. അത് ശംഖുമുഖത്തോ മറ്റോ പെട്രോള്‍ ഒഴിച്ച് ചുട്ടു എന്നാണ് കേട്ടു കേള്‍വി. മരണാനന്തരം രാഘവന്‍ 'വീരരാഘവ'നായി.
ചെല്ലമ്മയാണ് വീരരാഘവന്റെ ഭാര്യ. മൂന്ന് മക്കളുണ്ടായിരുന്നു. മൂത്ത മകന്‍ പീതാംബരന്‍ 15-ാമത്തെ വയസില്‍ മരിച്ചു. രണ്ടാമത്തെ മകള്‍ പുഷ്പമ്മ. ഇപ്പോള്‍ 83 വയസുണ്ട്. നെയ്യാറ്റിന്‍കരയ്ക്കു സമീപം അത്താഴമംഗലത്തു താമസം.
സ്‌കൂളില്‍ അധ്യാപികയായിരുന്നു. മൂന്നാമത്തെ മകന്‍ വിശ്വംഭരന്‍. 62-ാമത്തെ വയസില്‍ അടുത്തിടെ മരിച്ചു. (റിട്ട. ചീഫ് ട്രാഫിക് ഓഫിസറായി വിരമിച്ചു).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി; അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു

Kerala
  •  3 months ago
No Image

പരിശീലന വിമാനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു;  പൈലറ്റ് മാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

National
  •  3 months ago
No Image

യൂണിഫോമും ഐഡികാർഡും ഉൾപ്പടെ ധരിച്ച് 'വ്യാജ ടി.ടി.ഇ'; യുവതി പിടിയിൽ

Kerala
  •  3 months ago
No Image

പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണം; സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം വിടപറയും; രാവിലെ 11 മുതൽ ഡൽഹി എ.കെ.ജി ഭവനിൽ പൊതുദർശനം

National
  •  3 months ago
No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago