HOME
DETAILS

ചവറയില്‍ റോഡുകള്‍ തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍

  
backup
August 31 2018 | 06:08 AM

%e0%b4%9a%e0%b4%b5%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8

ചവറ: ചവറയിലെ വിവിധ മേഖലകകളില്‍ തകര്‍ന്ന് കുഴിയായി പാതയിലൂടെയുള്ള യാത്ര ചവറയിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളും സംസ്ഥാന പാതയും ഉള്‍പ്പെടെ മിക്ക റോഡുകളും തകര്‍ന്ന് കുണ്ടും കുഴിയുമായി വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട അവസ്ഥയിലാണ്.
ചവറ-പത്തനംതിട്ട സംസ്ഥാന പാതയിലെ ടൈറ്റാനിയം ജങ്ഷന്‍ മുതല്‍ തോപ്പില്‍ മുക്ക് വരെയുള്ള റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാണ.് പ്രധാനമായും പുത്തന്‍ചന്ത, വടുതല മുക്ക്, ഭാരത് ജങ്ഷന്‍, കടപ്പായി ജങ്ഷന്‍, കുന്നേല്‍ മുക്ക്, കൂഴംകുളം മുക്ക് എന്നിവിടങ്ങളിലാണ് റോഡ് പൊട്ടിപൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഏകദേശം നാല് വര്‍ഷം മുന്‍പ് മൂന്ന് കോടിയോളം രൂപ ചിലവഴിച്ച് ആധുനിക രീതിയില്‍ ലോക നിലവാരത്തില്‍ ടാര്‍ ചെയ്ത് നിര്‍മിച്ച റോഡാണിത്.
കുഴിയില്‍ വീണ് ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഒരു കുഴി കണ്ട് വാഹനം ഒഴിച്ചു പോയാല്‍ വീഴുന്നത് അടുത്ത കുഴിയിലായിരിക്കും. അത്രയ്ക്കും ദുരിതപൂര്‍ണമാണ് റോഡിന്റെ അവസ്ഥ. അതേ സമയം ഗ്രാമീണ റോഡുകളുടെ സ്ഥിതിയും വെത്യസ്തമല്ല റോഡുകളാകെ തകര്‍ന്ന് കിടക്കുകയാന്ന്. പടപ്പനാല്‍-പാവുമ്പ റോഡ്, ചേനങ്കരമുക്ക്-കോയിവിള റോഡ്, കുറ്റിവട്ടം-തേവലക്കര റോഡ്, ഇടപ്പള്ളിക്കോട്ട-വല്ല്യത്ത്മുക്ക് റോഡ്, വെറ്റമുക്ക്- പറമ്പിമുക്ക് റോഡ്,ടൈറ്റാനിയം ജങ്ഷന്‍-തേവലക്കര, പൈപ്പ് റോഡിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലടക്കം റോഡുകള്‍ വ്യാപകമായി തകര്‍ന്ന നിലയിലാണ്.മിക്ക റോഡുകളും പൊട്ടി തകര്‍ന്ന് വന്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ട നിലയിലാണ്.
റോഡുകളിലെ ദുരിതം ഏറെയും അനുഭവിക്കുന്നത് കാല്‍നടയാത്രക്കാരാണ്. മഴക്കാലമായതിനാല്‍ കുഴികളില്‍ വെള്ളം കയറി കിടക്കുന്നതു മൂലം കുഴി ഏത് റോഡ് ഏത് എന്ന് യാത്രക്കാരന് തിരിച്ചറിയാന്‍ പ്രയാസ്സമാണ്. ഇത്തരം കുഴികളില്‍ വാഹനങ്ങള്‍ വീണാല്‍ വാഹനത്തിന്റെ നിയന്ത്രണം തെറ്റി അപകടം പോലും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.മെറ്റലുകള്‍ ഇളകി ചിതറി കിടക്കുന്നതും അപകടത്തിന് കാരണമാകുന്നു. ഇതുവഴി രാത്രി കാലങ്ങളിലുള്ള യാത്ര അപകടം നിറഞ്ഞതാണ്. എല്ലാ ഭാഗങ്ങളിലും വെളിച്ചമില്ലാത്തതിനാല്‍ കുഴികള്‍ എവിടെയൊക്കെയാണെന്ന് യാത്രക്കാര്‍ക്ക് വ്യക്തമായി കാണാന്‍ പോലും കഴിയില്ല.
അടുത്തെത്തുമ്പോള്‍ ആകും മിക്കവരും കുഴി കാണുക. ഇരുചക്ര വാഹന യാത്രികരാണ് രാത്രിയില്‍ കൂടുതലായും കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത്.വലിയ വാഹനങ്ങള്‍ക്ക് സൈഡ്‌കൊടുക്കുമ്പോഴാണ് ഉരഞ്ഞും, തട്ടിയും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. കൃത്യ സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതും ശക്തമായി പെയ്ത മഴവെള്ള പാച്ചിലുമാണ് റോഡുകളുടെ സ്ഥിതി ഇത്രയും ദുസഹമാക്കിയത്.
പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതര്‍ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇപ്പോള്‍ ഏറെക്കുറേ മഴ മാറി നില്‍ക്കുന്ന അവസ്ഥയില്‍ തകര്‍ന്ന ഭാഗങ്ങളിലെ റോഡുകള്‍ ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago