ക്യാംപുകളില്‍നിന്ന് മടങ്ങുന്നവര്‍ക്ക് ആശ്രയമായി ജല-റോഡ് ഗതാഗത വകുപ്പുകള്‍
ആലപ്പുഴ: ക്യാംപുകളില്‍നിന്ന് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് ആശ്രയമായത് കെ.എസ്.ആര്‍.ടി.സിയും ജലഗതാഗത വകുപ്പും. ജലഗതാഗത വകുപ്പ് കഴിഞ്ഞ 24 മുതല്‍ സൗജന്യ സര്‍വിസാണ് നടത്തിവന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുപതോളം ബോട്ടുകളാണ് കുട്ടനാട് മേഖലയിലേക്ക് മാത്രമായി ഓടുന്നത്. കാവാലം, നെടുമുടി, കായല്‍പ്പുറം, വേണാട്ടുകാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്തി. ആലപ്പുഴ-കോട്ടയം സര്‍വിസും നടത്തി. നെടുമുടി-പുളിങ്കുന്ന്, നെടുമുടി-എടത്വ എന്നിവിടങ്ങളിലേക്ക് രണ്ട് വീതം ഷട്ടില്‍ സര്‍വിസും നടത്തിവരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വലിയതിരക്കാണ് അനുഭവപ്പെട്ടത്. ജലതാഗത വകുപ്പ് ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി നിരവധി സര്‍വിസുകളാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തകരെ എത്തിക്കാനും രക്ഷപെടുത്തിയവരെ ക്യാംപുകളിലേക്ക് എത്തിക്കാനും ആരേക്കാളും മുന്നില്‍ കെ.എസ്.ആര്‍.ടി.സി ഉണ്ടായിരുന്നു. ഇന്നലെ വീടുകളിലേക്കു മടങ്ങുന്നവര്‍ക്കായി ആവശ്യപ്പെടുന്ന ക്യാംപുകളില്‍ ബസ് എത്തിച്ച് സര്‍വിസ് നടത്തി. 10 വാഹനങ്ങള്‍ ക്യാംപിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കഴിഞ്ഞ ദിവസം മുതല്‍ സര്‍വിസ് തുടങ്ങിതോടെ തിരക്ക് അനുഭവപ്പെടാനും ആരംഭിച്ചു. ജനങ്ങളുടെ സൗകര്യാര്‍ഥം ചെറിയ റോഡുകളുള്ള കുട്ടനാട് മേഖലകളിലേക്ക് സര്‍വിസ് കൂടുതല്‍ നടത്തുന്നുണ്ട്. ആലപ്പുഴയില്‍നിന്ന് പൂപ്പള്ളി, ചമ്പക്കുളം, പുളിങ്കുന്ന്, തകഴി എന്നിവിടങ്ങളിലേക്കും പ്രത്യേക സര്‍വിസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."