കാട്ടാനകള്‍ ബാലവാടിയില്‍ വീടുകള്‍ തകര്‍ത്തു
ഗൂഡല്ലൂര്‍: ഓവാലി പഞ്ചായത്തില്‍ കാട്ടാനക്കലി തുടര്‍ക്കഥയാവുന്നു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി തവണയാണ് കാട്ടാനക്കൂട്ടങ്ങള്‍ ഭീതി വിതച്ചത്. പഞ്ചായത്തിലെ ആരംഭമായ കാമരാജ് മുതല്‍ ബാലവാടി, ചൂണ്ടി, ഗ്ലന്‍വെന്‍സ്, ബാര്‍ഹുഡ്, സീഫോര്‍ത്ത്, ആറാട്ടുപാറ, എല്ലമല, പെരിയശോല തുടങ്ങിയ ജനവാസ മേഖലകളിലെല്ലാം വന്യമൃഗശല്ല്യം രൂക്ഷമായി തുടരുകയാണ്. ബാലവാടിയില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ട് തവണയാണ് കാട്ടാനക്കൂട്ടത്തിന്റെ അക്രമണമുണ്ടായത്. ഇവിടെ രണ്ട് വീടുകളാണ് ആനക്കലിയില്‍ പൂര്‍ണമായി തകര്‍ന്നത്. കഴിഞ്ഞ 22ന് ഇറങ്ങിയ കാട്ടാനക്കൂട്ടം ബാലവാടിയിലെ കേത്തന്‍, കുള്ളന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായാണ് തകര്‍ത്തത്. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ ഇവിടെ ആനക്കൂട്ടം വീണ്ടുമെത്തുകയും ഇരുവരുടെയും വീടുകള്‍ പൂര്‍ണമായും തകര്‍ക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."