ദാറുസലാമിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജനകീയ കൂട്ടായ്മ
ആലുവ: ദാറുസലാമിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ജനകീയ കൂട്ടായ്മ. ചൂര്‍ണിക്കര പഞ്ചായത്തിലെ ദാറുസലാം ഭാഗത്ത് പ്രളയത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരുന്നു. ഒഴുകിയെത്തിയ വസ്തുക്കള്‍ക്ക് പുറമെ വെള്ളം കയറി നശിച്ച ടണ്‍ ക്കണക്കിന് വസ്തുക്കളും ഇവിടെ അടിഞ്ഞുകൂടി. ഇടുങ്ങിയ വഴികളില്‍ മാലിന്യം കൂടി നിറഞ്ഞതോടെ യാത്ര പ്രശ്നവും ഉടലെടുത്തു. ഇതുമായി ബന്ധപ്പെട്ട് നടന്ന സര്‍വകക്ഷി യോഗത്തില്‍ എല്ലാവരും മാലിന്യം മാറ്റിയേ തീരൂവെന്ന നിലപാടാണ് എടുത്തത്. ഇതേ തുടര്‍ന്ന് സ്ഥലം കണ്ടെത്തി മാറ്റാനായി തീരുമാനിച്ചു. സംഘടനാ ഭേദമന്യേ നാട്ടുകാര്‍ ഒത്തോരുമയോടെ പ്രവര്‍ത്തിച്ചപ്പോള്‍ രണ്ടുദിവസം കൊണ്ട് മാലിന്യം നീക്കാനായി.
സമയമുള്ളവരും സേവന സന്നദ്ധരും ഈ യജ്ഞത്തില്‍ പങ്കെടുത്തു. വാര്‍ഡ് അംഗം ഫെമിന ഹാരിസ്, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് കെ.കെ ജമാല്‍, സി.പി.എം ദാറുസലാം സെക്രട്ടറി എം.കെ ഷാജഹാന്, ആശ്രയ സെക്രട്ടറി കെ.കെ അബ്ദുല്‍ ലത്തീഫ്, ഡി.ആര്.എ പ്രസിഡന്റ് നാസര്‍ (യാച്ചു), വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എന്‍.എം.കെ.പി ഷാജി, ലെത്തിഫ്, നജീബ്, നൗഷാദ്, മജിദ്, ജലീല്‍, ജലാല്‍, അനസ്, ഷജീര്‍ ഷംസു, ഷനോജ്, ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."