HOME
DETAILS
MAL
സാകിര്‍ നായികിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം
backup
May 02 2019 | 13:05 PM
മുംബൈ: മതപ്രഭാഷകന്‍ സാകിര്‍ നായികിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇഡി) കുറ്റപത്രം പുറപ്പെടുവിച്ചു. എന്‍ഐഎയുടെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നായികിനെതിരേ കേസെടുത്തത്. കേസിലെ ആദ്യ കുറ്റപത്രമാണ് ഇപ്പോള്‍ പുറപ്പടുവിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമപ്രകാരം നായികിനെ വിചാരണ ചെയ്യാന്‍ മുംബൈയിലെ പ്രത്യേക കോടതിയില്‍ ഇഡി അപേക്ഷ നല്‍കിയിട്ടുണ്ട്. സാകിര്‍ നായികിന്റെ കേസുമായി ബന്ധപ്പെട്ട് 193.06 കോടിയുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനായതായും ഇഡി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."