പ്രളയം: സ്വമേധയാ എടുത്ത കേസ് 12ന് പരിഗണിക്കും
കൊച്ചി: പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നു ചൂണ്ടിക്കാട്ടി നല്കിയ കത്ത് പരിഗണിച്ച് സ്വമേധയാ ഹൈക്കോടതിയെടുത്ത കേസ് 12നു പരിഗണിക്കാനായി മാറ്റി. സമാന സ്വഭാവത്തിലുള്ള കേസ് 12ലേക്ക് വച്ചിട്ടുള്ളതു പരിഗണിച്ചാണ് കേസ് മാറ്റിവച്ചത്. ഹൈക്കോടതി ജഡ്ജി കാണുന്നതിനു മുന്‍പു തന്നെ കത്തിലെ വിവരങ്ങള്‍ പുറത്തുവന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
പ്രളയദുരന്തം മനുഷ്യ നിര്‍മിതമാണെന്നും കൃത്യമായ മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ടും ചാലക്കുടി സ്വദേശി ജോസഫ് സമര്‍പ്പിച്ച കത്ത് പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തത്. ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്നു പരാമര്‍ശിച്ച് ജസ്റ്റിസ് വി. ചിദംബരേഷ് മുന്‍പാകെ ലഭിച്ച കത്തിലാണ് ചീഫ് ജസ്റ്റിസടങ്ങുന്ന ഡിവിഷന് ബഞ്ച് സ്വമേധയാ കേസെടുത്ത് നടപടിയാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."