HOME
DETAILS
MAL
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ഏകാന്തത്തടവിലിടുന്നത് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി
backup
May 02 2019 | 19:05 PM
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ അയാളുടെ ദയാഹരജി രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കെ ഏകാന്തത്തടവിലിടുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി.
ഇതു സംബന്ധിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസുമാരായ എന്‍. വി രമണ, മോഹന്‍ എം. ശാന്തനഗൗഡര്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹരിയാനയിലെ സോനാപത്ത് സ്വദേശിയായ ധര്‍മപാല്‍ എന്ന വ്യക്തിയ്ക്ക് കൊലക്കേസില്‍ 1999ല്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ധര്‍മപാല്‍ അതേ വര്‍ഷം തന്നെ രാഷ്ട്രപതിയ്ക്ക് ദയാഹരജി സമര്‍പ്പിച്ചു.
2013ല്‍ രാഷ്ട്രപതി ഹരജി തള്ളി. എന്നാല്‍ പിന്നീട് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 18 വര്‍ഷം ധര്‍മപാലിനെ ജയിലില്‍ ഏകാന്തത്തടവിലാണിട്ടിരുന്നത്. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."