ശ്രീലങ്കയില്‍ വീണ്ടും കുര്‍ബാന നിര്‍ത്തിവച്ചു
കൊളംബോ: രാജ്യത്ത് വീണ്ടും ഭീകരാക്രമണങ്ങള്‍ നടന്നേക്കാമെന്ന യു.എസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ വീണ്ടും ഞായറാഴ്ച കുര്‍ബാനകള്‍ നിര്‍ത്തിവച്ചു. മെയ് 5ന് പള്ളികളില്‍ പ്രാര്‍ഥന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നലെ പളളികളില്‍ രണ്ട് ആക്രമണങ്ങള്‍ നടക്കാമെന്ന വിവരം ലഭിച്ചതോടെയാണ് കുര്‍ബാന നിര്‍ത്തിവയ്ക്കുന്നതെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ വക്താവ് അറിയിച്ചു. നേരത്തെ ഏതാനും പള്ളികളിലായി മെയ് 5ന് പ്രാര്‍ഥന നടത്തുമെന്ന് കര്‍ദിനാള്‍ അറിയിച്ചിരുന്നു.
അതിനിടെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 257 ആയി ഉയര്‍ന്നു. ആക്രമണത്തിനു പിന്നില്‍ ഐ.എസുമായി ബന്ധമുള്ള പ്രാദേശിക തീവ്രവാദ സംഘടനയാണെന്ന് വ്യക്തമായിരുന്നു.
സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ ഞായറാഴ്ച ഒരു വീട്ടിലെ പള്ളിയില്‍വച്ച് നടത്തിയ കുര്‍ബാനയിലൂടെ കര്‍ദിനാള്‍ വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."