HOME
DETAILS
MAL
അസ്അദിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
backup
May 02 2019 | 20:05 PM
പാപ്പിനിശ്ശേരി (കണ്ണൂര്‍): സമസ്ത ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ അസ്അദിയ ഇസ്‌ലാമിയ അറബിക് ആന്‍ഡ് ആര്‍ട്‌സ് കോളജിലെ ഫൈനല്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സി.കെ ഹബീബ് റഹ്മാന്‍ (മോങ്ങം ) ഒന്നാം റാങ്കും പി. ജുനൈദ് (പാലത്തുങ്കര) രണ്ടാംറാങ്കും വി. അല്‍അമീന്‍ (കാങ്കോല്‍ ) മൂന്നാംറാങ്കും കരസ്ഥമാക്കി.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ശേഷം എട്ടുവര്‍ഷത്തെ കോഴ്‌സിലൂടെ സര്‍വകലാശാലയുടെ പി.ജി ബിരുദവും മതരംഗത്ത് അസ്അദി ബിരുദവും നല്‍കുന്ന കോഴ്‌സാണ് ജാമിഅ അസ്അദിയ വിഭാവനം ചെയ്യുന്നതെന്ന് പ്രിന്‍സിപ്പല്‍ പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."