സംസ്ഥാന പുനര്‍നിര്‍മാണം വിദേശ ഏജന്‍സിക്ക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ ഒരുലക്ഷം വരെ വായ്പ
തിരുവനന്തപുരം: സംസ്ഥാന പുനര്‍നിര്‍മാണം വിദേശ ഏജന്‍സിക്ക് നല്കി സര്‍ക്കാര്‍. കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് പാര്‍ട്ണറായി നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ കെ.പി.എം.ജിയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാപദ്ധതി നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കച്ചവടക്കാര്‍ക്ക് 10 ലക്ഷം വരെ ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കും. സ്വയംസഹായ സംഘങ്ങള്‍, കുടുംബശ്രീ എന്നിവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. കൂടാതെ പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നല്‍കുക. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കും.
പ്രളയത്തില്‍ വീടുകള്‍ക്കും കടകള്‍ക്കുമുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്തുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതിക്കും വികസന നയത്തിലും മാറ്റംവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."