വായനയുടെ പൂമുഖത്തേക്ക് സുപ്രഭാതം വാര്‍ഷികപ്പതിപ്പ്
കോഴിക്കോട്: വായനയുടെ പുതു വസന്തവുമായി സുപ്രഭാതം വാര്‍ഷികപ്പതിപ്പ് ഇനി അനുവാചകരിലേക്ക്. രണ്ടു വാള്യങ്ങളില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നൂറോളം എഴുത്തുകാര്‍ അണിനിരക്കുന്നു. സവിശേഷമായ പഠനങ്ങളും അന്വേഷണങ്ങളും ഫീച്ചറുകളും ഇരു പതിപ്പുകളേയും സമ്പന്നമാക്കുന്നുണ്ട്.
സുപ്രഭാതം ഓഡിറ്റോറിയത്തില്‍ എഴുത്തുകാരന്‍ യു.എ ഖാദറാണ് പ്രകാശനം നിര്‍വഹിച്ചത്. സാഹിത്യകൃതികളുടെ പിന്നിലെ പ്രേരണയുടെ അംശമാണ് വാര്‍ഷികപ്പതിപ്പുകളെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ എഴുതിക്കൊണ്ടിരിക്കണമെന്നില്ല.
വൈക്കം മുഹമ്മദ് ബഷീറിനെപോലുള്ളവര്‍ എഴുത്ത് നിര്‍ത്തിയപ്പോള്‍ വാര്‍ഷികപതിപ്പുകളാണ് അദ്ദേഹത്തെ വീണ്ടും എഴുത്തിലേക്കെത്തിച്ചത്. സാഹിത്യലോകത്തെ സംബന്ധിച്ച് വാര്‍ഷിക പതിപ്പുകള്‍ നല്ല കൃതി, നല്ല നോവല്‍, നല്ല കഥ, നല്ല പുസ്തകം എന്നിവയാണ് സമ്മാനിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രഭാതം ഡയറക്ടര്‍ ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി ആദ്യ കോപ്പി ഏറ്റുവാങ്ങി. മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. സമസ്ത കേന്ദ്രമുശാവറ അംഗം ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സുപ്രഭാതം ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.കെ മുഹമ്മദ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍, രജീഷ് ശിവദാസ് (വോയേജ് ട്രാവല്‍സ് പാലക്കാട്) സംസാരിച്ചു.
വാര്‍ഷികപ്പതിപ്പ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ മാഗസിന്‍ പരിചയപ്പെടുത്തി. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
സുപ്രഭാതം മലയാളികളുടെ വീട്ടുപത്രം: യു.എ ഖാദര്‍
കോഴിക്കോട്: ആരംഭ കാലത്ത് ആശങ്കകള്‍ പങ്കുവച്ചിരുന്നെങ്കിലും ചുരുങ്ങിയ കാലയളവിനുള്ളില്‍ സുപ്രഭാതം മലയാളികളുടെ വീട്ടുപത്രമായി മാറിയെന്ന് യു.എ ഖാദര്‍. സുപ്രഭാതം വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രം വാങ്ങാറും കാണാറുമുണ്ട്. എന്റെ അടുത്ത ബന്ധുക്കളുടെ വീട്ടിലെല്ലാം സുപ്രഭാതം വീട്ടുപത്രം പോലെയാണ്.
മലബാറില്‍ കേരളത്തിലെ മുഖ്യധാരാ പത്രമായിരുന്നു ഇത്രയും കാലം കുടുംബ പത്രമായി നിലനിന്നിരുന്നത്. എന്നാല്‍, അത് മാറി സുപ്രഭാതം മലയാളികളുടെ കുടുംബ പത്രമായി മാറിയെന്നത് പ്രതീക്ഷാവഹമായ കാര്യമാണ്.
മലയാളിയുടെ പത്രവായനയുടെ രംഗത്ത് സാമാന്യ വായനക്കാര്‍ക്കിടയില്‍ സുപ്രഭാതം സ്വീകരിക്കപ്പെടുന്നുണ്ടെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും യു.എ ഖാദര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."