HOME
DETAILS
MAL
പരുക്ക് വില്ലനായി; വികാസിന് വെങ്കലം
backup
September 01 2018 | 00:09 AM
ജക്കാര്‍ത്ത: കണ്ണിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ഗോള്‍ഡ് മെഡല്‍ പ്രതീക്ഷയായിരുന്ന ബോക്സിങ് താരം വികാസ് കൃഷ്ണന് ഏഷ്യന്‍ ഗെയിംസ് സെമിഫൈനല്‍ മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ താരത്തിന് വെങ്കല മെഡല്‍ മാത്രമേ ലഭിക്കുകയുള്ളൂ. 75 കിലോഗ്രാം വിഭാഗം പ്രീ ക്വാര്‍ട്ടറിലാണ് വികാസിന് പരുക്കേറ്റത്.
ഇടത്തേ കണ്പോളക്കേറ്റ പരുക്കുമായി താരം ക്വാര്‍ട്ടറില്‍ മത്സരിച്ചെങ്കിലും ചൈനീസ് താരവുമായുള്ള മത്സരത്തിനിടെ പരുക്ക് കൂടുതല്‍ വഷളായതോടെയാണ് താരം സെമിഫൈനലില്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ക്വര്‍ട്ടറിലെ വിജയത്തിന് ശേഷം ചോരയൊലിപ്പിച്ചാണ് മുന്‍ ലോകചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് വേദി വിട്ടത്. കസാഖിസ്ഥാന്റെ അമാന്കുല് അബില്ഖാനുമായായിരുന്നു വികാസിന്റെ സെമി ഫൈനല്‍ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."