HOME
DETAILS

അനര്‍ഹര്‍ നഷ്ടപരിഹാരത്തിന് ശ്രമിച്ചാല്‍ ജയില്‍ ശിക്ഷ

  
backup
September 01 2018 | 03:09 AM

%e0%b4%85%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4

കോഴിക്കോട്: പ്രളയദുരന്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി അനര്‍ഹര്‍ ശ്രമിച്ചാല്‍ രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
കളവാണെന്ന് അറിഞ്ഞുകൊണ്ട് സര്‍ക്കാരിന്റെയോ ബന്ധപ്പെട്ട അതോറിറ്റികളുടെയോ ആനുകൂല്യങ്ങള്‍ക്ക് തെറ്റായ അവകാശവാദം ഉന്നയിക്കുന്നത് നിയമത്തിലെ സെക്ഷന്‍ 52 പ്രകാരമാണ് കുറ്റകൃത്യമാകുന്നത്.
ദുരന്തനിവാരണത്തിനു വിവിധ നടപടികള്‍ നിര്‍ദേശിക്കുന്ന 2005 ലെ ദുരന്തനിവാരണ നിയമത്തിലാണ് അനര്‍ഹര്‍ ആനുകൂല്യത്തിനു ശ്രമം നടത്തുന്നതടക്കം നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികളും പരാമര്‍ശിക്കുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ദുരന്തനിവാരണ നിയമത്തിന്റെ ലക്ഷ്യം.
ദുരന്തത്തിനിടെ സംരക്ഷിക്കാനും മറ്റുമായി ആരെങ്കിലും ഏല്‍പ്പിച്ച പണമോ വസ്തുവകകളോ സ്വന്തം കാര്യലാഭത്തിന് ഉപയോഗിക്കുന്നതും ഇങ്ങനെ ദുരുപയോഗം നടത്താന്‍ മറ്റാര്‍ക്കെങ്കിലും അവസരമൊരുക്കി നല്‍കുന്നതും സെക്ഷന്‍ 53 പ്രകാരം രണ്ടുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജനങ്ങളില്‍ ഭീതിയും ആശങ്കയും പരത്തുന്ന വിധം ദുരന്തം സംബന്ധിച്ച അനാവശ്യ മുന്നറിയിപ്പുകളോ തെറ്റായ അപായ സൂചനകളോ പ്രചരിപ്പിക്കുന്നത് സെക്ഷന്‍ 54 പ്രകാരം ഒരുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലയില്‍നിന്ന് വകുപ്പ് മേധാവിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ വിട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന് ഒരുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.
ഔദ്യോഗിക ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കും ഒരുവര്‍ഷം വരെ തടവു ശിക്ഷയാണ് ലഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago