ദുരന്തം നേരിട്ട എല്ലാ വില്ലേജുകളുടെയും കണക്ക്് സമര്‍പിക്കാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു
പാലക്കാട്: മഴക്കെടുതിയെ തുടര്‍ന്ന് ദുരന്തം നേരിട്ട എല്ലാ വില്ലേജുകളുടെ കണക്ക് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ശേഖരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. കെടുതി നേരിട്ട വില്ലേജുകളില്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ ഒരിക്കലും ഒഴിവാക്കപ്പെടരുത്. കെടുതി നേരിട്ട ചില വില്ലേജുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാത്ത സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനുമായി കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനും യോഗത്തിലുണ്ടായിരുന്നു. വീടുകള്‍ നഷ്ടപ്പെട്ടവര്‍, വാസയോഗ്യമല്ലാത്ത വീടുളളവര്‍ എന്നിവരെ വേഗത്തില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുളള നടപടിയ്ക്കായി സര്‍ക്കാരിന് വിവരങ്ങള്‍ ലഭ്യമാക്കണം. ദുരന്തസാധ്യതമേഖലയില്‍ തന്നെയുളള പുനരധിവാസം സാധ്യമല്ല. ഇങ്ങനെയുളളവര്‍ക്കായി സുരക്ഷിത സ്ഥലം കണ്ടത്തേണ്ടി വരും. ഭൂമിയില്ലാത്തതും താമസിച്ചിരുന്ന വീട് കെടുതിയെ തുടര്‍ന്ന് നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ഭൂമി കണ്ടെത്തി പട്ടയം കൊടുക്കുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനിക്കും. മണ്ണിടിച്ചില്‍ , ഉരുള്‍ പൊട്ടല്‍ സാധ്യതമേഖലകളില്‍ ജിയോളജിക്കല്‍ സര്‍വേയുടേയും ഭൂമിശാസ്ത്രപരമായ പഠനത്തിന്റേയും അടിസ്ഥാനത്തില്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കും. വീട് തകര്‍ന്നവരുടെ പുനരധിവാസം പരിഗണിച്ച് സ്വീകാര്യമായ എല്ലാ നിര്‍ദ്ദേശങ്ങളും പരിഗണിച്ച് ഭവനപദധതി ആവിഷ്‌കരിക്കും. റിവര്‍ മാനെജ്‌മെന്റ് ഫണ്ടിന്റെ ദുരുപയോഗം ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാതല കമ്മിറ്റി സംസ്ഥാനതല കമ്മിറ്റിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ജില്ലയുടെ ആവശ്യങ്ങളനുസരിച്ച് സംസ്ഥാനതലകമ്മിറ്റി പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ക്ഷോഭത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചും ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളും. നെല്ലിയാമ്പതിയിലേക്കുളള ബദല്‍ റോഡിന് വനംവകുപ്പിന്റെ സഹകരണം ഉളള സാഹചര്യത്തില്‍ ആശങ്കയില്ല.ഹെലികോപ്റ്ററില്‍ ഒരു മാസത്തേക്കുളള ഭക്ഷ്യവസ്തുക്കള്‍ പ്രദേശത്ത് ശേഖരിച്ചിട്ടുണ്ട്. എവിടെയെങ്കിലും ഇത്തരത്തില്‍ ജനത ഒറ്റപ്പെടുന്ന സാഹചര്യം തിരിച്ചറിയേണ്ടതുണ്ട്. വരും കാലങ്ങളില്‍ ചെക്ക് ഡാമുകളുടെ നിര്‍മാണം ആവശ്യകതയ്ക്കനുസരിച്ച് ശാസ്ത്രീയ പഠനം നടത്തിയാകും നടപ്പാക്കുക. കനത്തമഴയുളള സാഹചര്യത്തില്‍ ചെക്ക്ഡാമുകളില്‍ വെളളം നിറഞ്ഞ് വെളളപ്പൊക്കത്തിനിടയാക്കിയ സാഹചര്യം ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വരള്‍ച്ചാവേളയില്‍ അവയുടെ ഉപയോഗം പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
കൃഷിനാശം സംബന്ധിച്ച് യഥാര്‍ത്ഥ നാശനഷ്ടം സമയോചിതമായി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാപാരസ്ഥാപനങ്ങളും സാമഗ്രികളും നഷ്ടമായവര്‍ക്ക് സാധ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യും. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കുളള 10000 രൂപ ധനസഹായവിതരണം സംസ്ഥാനദുരന്തനിവാരണ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് നിര്‍വഹിച്ചു പോരുന്നത്.
യോഗത്തില്‍ എം.എല്‍.എമാരായ കെ.കൃഷ്ണന്‍ക്കുട്ടി, ഷാഫിപറമ്പില്‍, കെ.വി വിജയദാസ്, കെ.ബാബു, കെ.ഡിപ്രസേനന്‍, മുഹമ്മദ് മുഹസിന്‍, പി.ഉണ്ണി, വി.എസ് അച്യുതാനന്ദന്റെ പ്രതിനിധി എ.അനില്‍കുമാര്‍, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, സബ്കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, എ.ഡി.എം ടി.വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."