ആശുപത്രി പേ വാര്‍ഡില്‍ പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
കഴക്കൂട്ടം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനൊന്നു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. കഴക്കൂട്ടത്തെ സിഎസ്ഐ മിഷന് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയ്ക്കായി പേ വാര്‍ഡില്‍ കഴിയുന്ന കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സംഭവം നടന്നത്. കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മ ലാബില്‍ പരിശോധനയ്ക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. ഏകദേശം 25 വയസ് തോന്നിയ്ക്കുന്ന മുടി നീട്ടി വളര്‍ത്തിയ ഒരാള്‍ മുറിയിലേക്ക് കയറി കുട്ടിയെ കടന്ന് പിടിച്ച് വസത്രം വലിച്ചു കീറി. കുട്ടി നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഇറങ്ങി ഓടുകയായിരുന്നു.
തിരികെ അമ്മ മുറിയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കരച്ചില് കണ്ട് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ കഴക്കൂട്ടം പൊലിസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലിസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായി പൊലിസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."