HOME
DETAILS
MAL
മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ദ്രോഹ നടപടികള്‍ നേരിട്ടത് തൊഴിലാളികള്‍: എസ്.ടി.യു
backup
May 03 2019 | 05:05 AM
ചങ്ങനാശേരി:എസ്.ടി.യു ആശാ വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെയ്ദിനാഘോഷം നടത്തി. ശിഹാബ് തങ്ങള്‍ ഹാളില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ് ഹലീല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു.
മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ദ്രോഹനടപടികള്‍ നേരിട്ടത് തൊഴിലാളികളാണെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി തൊഴില്‍ നിയമങ്ങള്‍ മാറ്റി എഴുതപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
1886ല്‍ എട്ട് മണിക്കൂര്‍ തൊഴിലിനുവേണ്ടി സമരം ചെയ്തെങ്കിലും ഇപ്പോള്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.റഹിയാനത്ത് അധ്യക്ഷയായി.
എസ്.ടി.യു ജില്ലാ ഭാരവാഹികളായ മാലിനി ഭായി, ലത്തീഫ് ഓവേലി, സി.എം റഹ്മത്തുള്ള, ഇ.എ അന്നമ്മ, എന്‍.ഓമന, ഷെമി ബഷീര്‍, മായാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."