പശുക്കള്‍ ഇവര്‍ക്ക് ജീവനാണ്; മഹാപ്രളയത്തിനും തട്ടിയെടുക്കാനായില്ല ഉമയമ്മയുടെ പശുക്കളെ
കുട്ടനാട്: മഹാപ്രളയത്തിനുപോലും വിട്ടുകൊടുത്തില്ല ഉമയമ്മ തന്റെ പശുക്കളെ. ഈ കര്‍ഷക ദമ്പതികള്‍ക്ക് തങ്ങളുടെ ഉപജീവനത്തെക്കാള്‍ വലുതാണ് പശുക്കള്‍. കുട്ടനാട്ടിലെ ആറ് ബ്ലോക്കിലെ വിദ്യാധരന്‍ - ഉമയമ്മ ദമ്പതികള്‍ക്ക് പശുക്കള്‍ മക്കളെ പോലെയാണ്.
പ്രളയത്തില്‍ കുട്ടനാട്ടില്‍ ഒറ്റപ്പെട്ട് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച സ്ഥലമാണ് ആര്‍ ബ്ലോക്ക്. ഇവിടെയുള്ള മുപ്പത്തി മൂന്നോളം കുടുംബങ്ങളെ ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ തന്നെ ഇക്കരയിലെ ആര്‍ ചിത്തിര ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.
ആര്‍ ബ്ലോക്കില്‍ നിന്നും എല്ലാ കുടുംബങ്ങളും ക്യാമ്പിലെത്തി. തിരികെ ആര്‍ ബ്ലോക്കിലേക്ക് ഉടന്‍ എത്തുന്നത് പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞവര്‍ കൈയ്യില്‍ കിട്ടിയതൊക്കെയെടുത്ത് ചിത്തിരയിലെ ക്യാമ്പിലെത്തി, ആട് വളര്‍ത്തുന്ന ചില കര്‍ഷകര്‍ക്ക് അവയെ കൂടെ കൂട്ടാന്‍ കഴിഞ്ഞെങ്കിലും ഗോക്കളെ കൊണ്ട് വിദ്യാധരനും ഉമയമ്മയ്ക്കും ക്യാംപിലെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ വീടിന്റ് മേല്‍ക്കൂരയ്‌ക്കൊപ്പം വെള്ളമെത്തിയപ്പോള്‍ മൂന്ന് പശുക്കളില്‍ ഒരണ്ണം ചത്തു. ക്യാമ്പിലായിരുന്ന ഉമമ്മയ്ക്ക് ഇത് താങ്ങാനായില്ല.
ക്യാംപില്‍ നിന്ന് ഏത് വിധേനയും വീട്ടിലെത്തി ബാക്കിയുള്ള രണ്ട് പശുക്കളെ രക്ഷിക്കണമെന്ന് മനസില്‍ ഉറപ്പിച്ചു.വെള്ളമിരച്ച് എത്തിയപ്പോള്‍ അതിനെതിരെ തുഴഞ്ഞ് ഉമയമ്മ ക്യാംപില്‍ കഴിയുമ്പോളെല്ലാം പശുക്കളെ രക്ഷിക്കാന്‍ വീട്ടിലെത്തി.
വെള്ളമില്ലാത്ത സ്ഥലത്ത് പശുക്കളെ ഒന്ന് മാറ്റി നിര്‍ത്താന്‍ ഇവര്‍ പാടുപെട്ടു, പാലങ്ങളും ഉയര്‍ന്ന പുരയിടവും വരെ വെള്ളമെത്തിയിട്ടും പശുക്കളെ രക്ഷിക്കാന്‍ സദാ ഓടി നടന്നു ഉമയമ്മ.ഇതിനിടെ ആഹാരമില്ലാതെ പശുക്കള്‍ തളര്‍ന്നുവീഴുമെന്നായി പക്ഷേ ക്യാമ്പിലെ കാടിവെള്ളമെത്തിച്ച് പശുക്കള്‍ക്ക് നല്‍കി.
ഫോണില്‍ വിളിച്ച് മൃഗസംരക്ഷണവകുപ്പിനോടും പലരോടും പശുവിന്റ് അവസ്ഥപറഞ്ഞെങ്കിലും മറുപടിയും ആരുടെയും ഇടപെടലുമുണ്ടായില്ല രക്ഷാപ്രവര്‍ത്തനങ്ങളും സഹായങ്ങളും നല്‍കിയവരാരും ആര്‍ ബ്ലോക്ക് വരെ എത്താതിരുന്നതും തിരിച്ചടിയായി. ഇപ്പോഴും അതിരൂക്ഷമായ വെള്ളക്കെട്ട് തുടരുന്ന ആര്‍ ബ്ലോക്കിലേക്ക് ക്യാംപുകളില്‍ കഴിയുന്നവരാരും വീടുകളിലേക്ക് എത്തി നോക്കുന്ന പോലുമില്ല പക്ഷേ വിദ്യാധരനും ഉമയമ്മയും വീടിനടുത്ത് വെള്ളത്തിലും പാലത്തിലുമൊക്കെ കെട്ടിയിടുന്ന പശുവിനെ ദിവസേന പരിചരിക്കാനെത്തും ക്യാമ്പിലെ കാടിവെള്ളവും നല്‍കി മടങ്ങും.
വെള്ളപ്പൊക്കത്തെ സ്‌നേഹം കൊണ്ട് അതിജീവിച്ച ഉമയമ്മ തന്റ് പശുക്കള്‍ക്ക് ഉമ്മ നല്‍കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."