നാടിന്റെ പുനസൃഷ്ടിക്കായി കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് മന്ത്രി
ചെങ്ങന്നൂര്‍: പ്രളയക്കെടുതി മൂലം നഷ്ടമായതൊക്കെ തിരികെ കൊണ്ടുവരാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്. ചെങ്ങന്നൂരിലെ പാണ്ടനാട് ഗ്രാമ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വെള്ളപ്പൊക്കം മൂലം നിരവധി നഷ്ടങ്ങളാണ് സംഭവിച്ചത്.ജനങ്ങളുടെ ആശങ്ക അകറ്റാനാണ് ഇനി ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിച്ചു കൊടുക്കുന്നതില്‍ പഞ്ചായത്ത് മുന്നിട്ടു നില്‍ക്കണം. ശുചീകരണ പ്രക്രിയ കര്‍മ്മ പരിപാടിയായി മാറ്റണം. സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികള്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സമ്പൂര്‍ണ ശുചീകരണ ദിനങ്ങളായി ആചരിക്കുമെന്ന് ചടങ്ങില്‍ സജി ചെറിയാന് എം.എല്‍.എ. അറിയിച്ചു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും, സന്നദ്ധസംഘടനകളും, കുടുംബശ്രീ അടക്കമുള്ള നോഡല്‍ ഏജന്‍സികളും പങ്കാളികളാകുമെന്നും പറഞ്ഞു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി ഐലാരത്തില്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാന്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."