HOME
DETAILS

വീണ പൂക്കളുടെ വിലാപങ്ങള്‍

  
backup
September 12 2020 | 20:09 PM

sunday-main-13-09-2020133

ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ സിയ കക്കര്‍ ആത്മഹത്യ ചെയ്തു. പതിനാറുകാരിയായ സിയയെ ഡല്‍ഹിയിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ഈ കൊവിഡ് കാലത്താണ്. ബോളിവുഡ് താരം സുശാന്ത് സിങിന്റെ മരണത്തിനുശേഷമായിരുന്നു ഈ ചെറുതാരം കൂടി ജീവനൊടുക്കിയത്.


വയനാട് സബ് കലക്ടറുടെ ഡ്രൈവറായിരുന്ന ജയശങ്കറിന്റെ മകന്‍ രാഹുലിനെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സഹകരണ കോളജില്‍ ബി.കോം ഫൈനല്‍ ഇയര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു രാഹുല്‍. മരണ കാരണം അജ്ഞാതം.


തിരുവനന്തപുരം ശ്രീകാര്യം മേലേകളിയില്‍ വീട്ടില്‍ ശെല്‍വരാജിന്റെ മകന്‍ ചന്തുവെന്ന സിബിന്‍രാജും(16) പെരിങ്ങോട്ടുകുറുശ്ശിയിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി വിസ്മയയും കിടപ്പുമുറിയിലാണ് ജീവിതം എറിഞ്ഞുടച്ചത്. കാരണമെന്തെന്നുമാത്രമറിയില്ല.


മലപ്പുറം വളാഞ്ചേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യയെന്ന് പിന്നീട് മാധ്യമങ്ങള്‍ വലിയക്ഷരത്തില്‍ അച്ചുനിരത്തി.


കണ്ണൂര്‍ ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജലി അശോക്, ആദിത്യ സതീശന്‍ എന്നിവരും കാസര്‍കോട് പടന്നയിലെ സഹീറും (17) മറ്റൊരു സെപ്റ്റംബറില്‍ പൊലിഞ്ഞ കൗമാരക്കാരന്‍. സഹീറിന്റെ മരണത്തില്‍ മാത്രം ചില സംശയങ്ങളുയര്‍ന്നു. ബാക്കിയുള്ളവരിലെ കാരണങ്ങള്‍ അജ്ഞാതം. ദേവികയുടെ മരണകാരണമോ തീരെ നിസാരം. അത് കൊവിഡ് കാലത്ത് ഏറെ ഘോഷിക്കപ്പെട്ട വാര്‍ത്തയായിരുന്നല്ലോ.

ദുരൂഹത നീങ്ങാതെ
ദുരന്ത മരണങ്ങള്‍

മുതിര്‍ന്നവരിലെ ആത്മഹത്യകള്‍ക്കൊക്കെ ചൂണ്ടിക്കാണിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ കൗമാരക്കാരിലെ പല മരണങ്ങളുടെ യഥാര്‍ഥചിത്രവും പുറത്തുവരുന്നേയില്ല. പലതും മൂടിവയ്ക്കപ്പെടുന്നു. ചിലര്‍ നിസാര പ്രശ്‌നങ്ങളെപ്പോലും ആത്മഹത്യകള്‍ക്ക് കാരണമായി സ്വീകരിക്കുന്നു. കഴിഞ്ഞ ലോകക്കപ്പ് സീസണില്‍ ഇഷ്ട ടീമിന്റെ പരാജയത്തില്‍ മനംനൊന്തുപോലും യുവാവ് ആത്മഹത്യ ചെയ്തു. എനിക്ക് ഇനി ഈ ലോകത്ത് കാണാനൊന്നുമില്ല, അതുകൊണ്ട് മരണത്തിന്റെ ആഴങ്ങളിലേക്കുപോകട്ടെ എന്ന് ആത്മഹത്യാക്കുറിപ്പെഴുതിവച്ചായിരുന്നു കോട്ടയം അയര്‍ക്കുന്നത്തെ ദിനു അലക്‌സ് മീനച്ചിലാറിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടത്.


ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമമാണത്രെ വളാഞ്ചേരിയിലെ ദേവികയെ ജീവിതത്തില്‍ നിന്നോടിയൊളിക്കാന്‍ പ്രേരിപ്പിച്ചത്. വീട്ടിലെ ടി.വി പ്രവര്‍ത്തിക്കാത്തതും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്‍ത്തി. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കള്‍ പിന്നീട് പറഞ്ഞറിഞ്ഞു. എത്ര ബാലിശമായ കാരണങ്ങളുടെ മുന്നിലാണ് ഇവരൊക്കെ ജീവിതം തച്ചുടക്കുന്നതെന്നോര്‍ക്കുമ്പോള്‍ സങ്കടവും സഹതാപവും തോന്നുന്നു. നാളെത്തെ തലമുറയുടെ മനോധൈര്യമില്ലായ്മക്ക് എവിടെയാണ് ചികിത്സ തേടേണ്ടത് എന്ന വലിയ ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് മറ്റൊരു യുവാവ് ജീവനൊടുക്കിയത് സെപ്റ്റംബര്‍ മാസത്തെ ഓര്‍മയാണ്. ഓണ്‍ലൈന്‍ തട്ടിപ്പിനെ തുടര്‍ന്ന് മലയോര മേഖലയില്‍ നിന്ന് വേറൊരു യുവാവും അതിനടുത്തുതന്നെ ജീവന്‍ വെടിഞ്ഞു. ഇതിനെല്ലാം പറയാനെങ്കിലും ഒരു കാരണമുണ്ട്. എന്നാല്‍ അടുത്ത കാലത്തുണ്ടായ കുട്ടികളുടെ മരണ കാരണങ്ങളോ?

ജീവിക്കാനാണീ മുറവിളികള്‍

ആത്മഹത്യ എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന് പലപ്പോഴും ലളിതമായ ഒരു കാരണം കണ്ടുപിടിക്കുക പ്രയാസകരമാണ്. പല വ്യക്തികള്‍ക്കും കാരണങ്ങള്‍ പലതാവും. ശാരീരികവും ജനിതകവും സാമൂഹികവും മാനസികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണമായ കൂടിച്ചേരലാണ് ആത്മഹത്യകള്‍ക്ക് കാരണമെന്നാണ് കോഴിക്കോട്ടെ മനോരോഗവിദഗ്ധന്‍ ഡോ. പി.എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്.


ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഒരു വ്യക്തി തനിച്ചായിപ്പോകുമ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സൂചിപ്പിക്കുന്ന ആശയവിനിമയങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം സൂചനകള്‍ ആരും ശ്രദ്ധിക്കുന്നില്ല. മരിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരേസമയം ജീവിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആത്മഹത്യാശ്രമം സഹായത്തിനുള്ള ഒരു മുറവിളിയാണ്. മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ മാനസികാവസ്ഥയില്‍ എത്തുമ്പോഴാണ് ആ വ്യക്തി ഒടുവിലത്തെ തീരുമാനമെന്ന നിലയില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നത്.


എന്നാല്‍ പ്രശ്‌നങ്ങളിലകപ്പെട്ട വ്യക്തിക്ക് മാനസിക സാന്ത്വനം നല്‍കുന്നതിനും അവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ കണ്ടുപിടിക്കുന്നതിനും പരിശീലനം സിദ്ധിച്ച ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തകരുടെ സേവനം ഇന്ന് ലഭ്യമാണ്. തക്കസമയത്ത് ശരിയായ രീതിയില്‍ അവര്‍ക്ക് മാനസിക സാന്ത്വനം കൊടുക്കാന്‍ സാധിച്ചാല്‍ ആത്മഹത്യാചിന്തകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഡോ. പി.എന്‍ സുരേഷ് കുമാര്‍ പറയുന്നു. ഇത്തരം വ്യക്തികളെ കണ്ടെത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആദരവോടെ അയാളെ അംഗീകരിക്കാനും സമൂഹത്തിന് കഴിഞ്ഞാല്‍ ആത്മഹത്യകളെ ഏറെക്കുറെ തടയാവുന്നതാണ്.

അതിജീവിക്കണം

സ്വയം ജീവന്‍ അപഹരിക്കുന്ന ഈ ഘട്ടത്തെ അതിജീവിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല. മുതിര്‍ന്നവരില്‍ അതിനെല്ലാം തന്നെ വ്യക്തമായ കാരണങ്ങളുണ്ടാകാറുണ്ട്. കടബാധ്യത, മാനഹാനി, വിഷാദം, പ്രണയനൈരാശ്യം അങ്ങനെ പലതും ആത്മഹത്യകള്‍ക്കുള്ള കാരണങ്ങളാണ്.
എന്നാല്‍ കൗമാരക്കാരിലെ ആത്മഹത്യകളുടെ കാരണമൊന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. അമ്മ വഴക്കു പറഞ്ഞതും സഹപാഠി അപമാനിച്ചതും അച്ഛന്‍ തല്ലിയതുപോലും പലര്‍ക്കും കാരണങ്ങളാകുന്നുണ്ട്. വ്യക്തമായകാരണങ്ങള്‍ ഇല്ലാതെ ഒരു വ്യക്തി എങ്ങനെ ആത്മഹത്യചെയ്യും? ആത്മഹത്യ മാത്രമാണ് പരിഹാരമെന്ന ചിന്താധാരയിലേക്ക് അവരെ തള്ളിവിടുന്ന കാരണങ്ങളെന്തായിരിക്കും.


ഒരു പ്രശ്നമുണ്ടായാല്‍ നമ്മള്‍ ആരോടെങ്കിലും തുറന്നു പറയുന്നു. പിതാവ്, മാതാവ്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അധ്യാപകര്‍ അങ്ങനെ എത്രയെത്രപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരാരോടും പങ്കു വയ്ക്കാന്‍ മാത്രം പറ്റാത്ത, മരണം മാത്രമാണ് പ്രതിവിധി എന്ന തോന്നലിലേക്ക് ഇളം മനസുകളെ നയിക്കുന്ന കാരണമെന്തായിരിക്കും? അതല്ലെങ്കില്‍ പരിഹാരം കണ്ടെത്താനുള്ള ഒരു തണല്‍ പോലും ഇവര്‍ക്ക് ചുറ്റുമില്ലെന്നാണോ കരുതേണ്ടത്?


ഓരോ ദിനവും കൗമാര ആത്മഹത്യാ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചുപോകുന്നു. ഒന്നു കഴിയുമ്പോള്‍ മറ്റൊന്നു തിക്കിത്തിരക്കിയെത്തുന്നു. ഈ കൊവിഡ് കാലത്തുപോലും 66 കുട്ടികള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. പലതിനും കാരണങ്ങളുണ്ടായിരുന്നില്ല. ഉള്ളതോ യഥാര്‍ഥ കാരണങ്ങളുമാകില്ല. അറിയുന്നതോ നിസാര കാരണങ്ങളും. ഇതൊന്നും നമുക്കൊരു ഷോക്കാകുന്നേയില്ല. കാരണങ്ങളെന്താണെന്ന് ഊഹിക്കാന്‍പോലും അടുത്ത ബന്ധുക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ സാധിക്കുന്നില്ല.
അത്ര ലാഘവത്തോടെയാണ് പലരും ആത്മഹത്യ ചെയ്യുന്നത്. അല്ലെങ്കില്‍ അവര്‍ ജീവനു നല്‍കുന്ന വില അത്രയേയുള്ളൂ. അവന്‍ പോയാല്‍ വിധിയെന്നു സമാധാനിച്ചും അവനു പോയെന്നു പറഞ്ഞ് നമ്മളും തള്ളിക്കളയുന്നു. അല്ലെങ്കില്‍ ലഘൂകരിച്ച് യഥാര്‍ഥ കാരണങ്ങളിലേക്കിറങ്ങിച്ചെല്ലാറുമില്ല.

അവരെന്തിനാണ് ഈ കടുംകൈ ചെയ്തത്

കണ്ണൂരിലെ രണ്ട് സഹപാഠികളുടെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ഒരു കാരണവും കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്യുന്ന ദിവസം ഉച്ചവരെ ഇരുവരും സ്‌കൂളിലായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം രണ്ടുപേരും മുകളിലെ മുറിയിലേക്ക് പോയി. ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും...


ഈ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് യാതൊരുവിധ പെരുമാറ്റ വ്യത്യാസവും കാണിച്ചിരുന്നില്ല. എന്നാല്‍ സ്വയം ജീവന്‍ അപഹരിക്കാന്‍ അവരെ പ്രേരിപ്പിച്ച യഥാര്‍ഥ കാരണമിന്നും അജ്ഞാതമാണ്. ക്ലാസ്മുറിയില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ചില നിസാര കളിയാക്കലുകളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന നിഗമനത്തിലായിരുന്നു പൊലിസ്. ചില സഹപാഠികള്‍ കളിയാക്കിയതായി ലഭിച്ച കത്തില്‍ പരാമര്‍ശവുമുണ്ടായിരുന്നു.
അമ്മ വഴക്കുപറഞ്ഞതിനും പിതാവ് തല്ലിയതിനും മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങിയതിനും കാമുകനുമായി സംസാരിക്കുന്നത് വിലക്കിയതിനും വരെ നമ്മുടെ കൗമാരക്കാര്‍ ജീവിതത്തില്‍ നിന്നിറങ്ങിപ്പോകുന്നു. ജീവിതത്തിന് യാതൊരു ഗൗരവവും പലരും കല്‍പ്പിക്കുന്നില്ല. അല്ലെങ്കില്‍ തന്റെ ജീവിതം കൊണ്ട് ആര്‍ക്കും പ്രയോജനമില്ലെന്ന നിരര്‍ഥകമായ ചിന്തകള്‍ വേട്ടയാടുന്ന അനേകം കൗമാരക്കാരെ കണ്ടെത്താനാകുന്നു.


പക്ഷേ ഇവരെയെല്ലാം ചേര്‍ത്തുപിടിച്ചേ മതിയാകൂ. ജീവിതത്തിന്റെ വിലയും മഹത്വവും ബോധ്യപ്പെടുത്തിയേ തീരൂ. പ്രതിസന്ധികളെ തരണം ചെയ്യാനോ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനോ ഇവര്‍ക്ക് കഴിയാതെ പോകുന്നുണ്ടോ? പഠനത്തില്‍ മിടുക്കരാകുന്നുണ്ടാകാം. കളിയില്‍ കേമന്‍മാരാകുന്നുണ്ടാകാം. കലാ അഭിരുചിയിലും സ്‌കോര്‍ നേടുന്നുണ്ടാകാം. എന്നാല്‍ ജീവിതത്തില്‍ എ പ്ലസും കുടുംബജീവിതത്തില്‍ ഫുള്‍മാര്‍ക്കും നേടുന്നിടത്ത് അവര്‍ പരാജയപ്പെടുന്നുണ്ട്. തെറ്റായ കൂട്ടുകെട്ടും ആത്മീയതയില്‍ നിന്നുള്ള ഒളിച്ചോട്ടവും പലപ്പോഴും പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നുമുണ്ട്. ഫിലിം സ്റ്റാറുകളുടെ ആത്മഹത്യകളെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹിക വിപ്ലവങ്ങള്‍ നയിച്ചവരെ മാതൃകയാക്കുകയോ അവരെ റോള്‍മോഡലുകളാക്കുകയോ ചെയ്തിരുന്നുവെങ്കില്‍... തെറ്റായ സിദ്ധാന്തങ്ങളുമായി അവര്‍ ജീവിതത്തെ ഇത്ര നിസാരമായി കാണില്ല. സാമൂഹിക പ്രതിബദ്ധതയുടെ അളവുകോല്‍ ജീവിതത്തില്‍ പകര്‍ത്തിവയ്ക്കാനും അതുവഴി സമൂഹത്തിനും കുടുംബത്തിനും മാതൃകയാകുവാനും ഒരുക്കമാകുകയും ചെയ്യും. ചിലരിലേക്കുമാത്രമാണ് ഈ ഒളിഞ്ഞുനോട്ടങ്ങള്‍. പ്രതീക്ഷയും പ്രത്യാശയും പകരുന്ന വലിയൊരു വിഭാഗത്തിന്റെ നന്മകളേയും മുന്നേറ്റങ്ങളേയും കണ്ടുകൊണ്ടുതന്നെയാണ് ഇതു പറഞ്ഞുവയ്ക്കുന്നതും.

എടുത്തുചാട്ടത്തിനു പിന്നില്‍

കൗമാരക്കാര്‍ എപ്പോഴും പുതുമ പരീക്ഷിക്കുന്നവരായതിനാല്‍ സാഹസങ്ങളിലേക്ക് എടുത്തുചാടുന്നു. വരും വരായ്കകളെക്കുറിച്ചവര്‍ വേണ്ടത്ര ചിന്തിക്കുന്നില്ല. മനുഷ്യനു വിവേചന ബുദ്ധിയും ചിന്താശേഷിയും ഉപയോഗിക്കുന്നതിനുള്ള കഴിവു കൊടുക്കുന്നതു തലച്ചോറിന്റെ മുന്‍വശത്ത് ഉന്തി നില്‍ക്കുന്ന പ്രീഫ്രോണ്ടല്‍ ലോബാണ്. പലപ്പോഴും ഇതിന്റെ പ്രവര്‍ത്തനം ഇവരില്‍ വികസിക്കാത്തതാണ് പല എടുത്തുചാട്ടങ്ങളിലേക്കും ഇവരെ പ്രേരിപ്പിക്കുന്നതെന്ന് ഡോ. പി.എന്‍ സുരേഷ്‌കുമാര്‍ വ്യക്തമാക്കുന്നത്. വ്യക്തി ബന്ധങ്ങളും ഉള്ളു തുറന്നുള്ള സംസാരങ്ങളും ഇന്ന് കുറഞ്ഞുവരുന്നു. വീട്ടകങ്ങളില്‍ പോലും ഓരോരുത്തര്‍ക്കു മുന്‍പിലും ഓരോ സൈബര്‍ ലോകങ്ങള്‍ തുറക്കുന്നു. അപ്പോള്‍ പരസ്പരം കാണാനോ മുഖത്തേക്ക് നോക്കാനോ വിശേഷങ്ങള്‍ കൈമാറാനോ ആര്‍ക്കും നേരമില്ലാതാകുന്നു. പരസ്പരം തുറന്നു സംസാരിക്കാനും തന്നെ ചേര്‍ത്തുനിര്‍ത്താനും ഒരാളുണ്ടെന്ന വിശ്വാസം കുട്ടികള്‍ക്ക് നല്‍കാനായാല്‍ തന്നെ പരിധിവരേ ഇത്തരം ആത്മഹത്യകളെ ഇല്ലാതാക്കാനാകും.


സോഷ്യല്‍ മീഡിയകളില്‍ മാത്രം താരമാകരുത്. എല്ലാം ഷെയര്‍ ചെയ്യേണ്ടതും അവിടെയല്ല, കുടുംബത്തിലാണ്. ആദ്യം താരമാകേണ്ടതും കുടുംബത്തിലാകണം. സിനിമയിലും മറ്റുമെല്ലാം കൗമാര മനസുകള്‍ക്ക് ആസ്വദിക്കാനുള്ള കളര്‍ഫുള്‍ ലോകമുണ്ട്. അതുകൊണ്ടുതന്നെ നമ്മളുമറിയണം. കുട്ടികളുടെ മനസിലെന്താണെന്ന്. അവര്‍ക്ക് സ്നേഹവും കരുതലും പുറത്തുനിന്നു കിട്ടുന്നുണ്ടെങ്കില്‍ പിന്നെന്തിന് നമ്മള്‍ അവരുടെ രക്ഷിതാക്കളാകണം?


പല കുട്ടികളും ശരിക്കും വീട്ടില്‍ ഒറ്റയ്ക്കാണ്. ചിലര്‍ ഒറ്റക്കായി പോകുന്നുമുണ്ടാകാം. സൈബര്‍ കുരുക്കില്‍ കുരുങ്ങിപ്പോകുന്നുമുണ്ട്. കുട്ടികളേ നിങ്ങള്‍ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടാകാം. എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്ത് നിങ്ങളുടെ മാതാപിതാക്കളാകണം. താങ്ങും തണലുമാകേണ്ടവര്‍ സഹോദരങ്ങളാകണം. അവര്‍ക്കു മുന്‍പില്‍ എല്ലാ കാര്യവും തുറന്നുപറയാന്‍ കഴിയണം. തിരിച്ചുമങ്ങനെയാകണം. എങ്കില്‍ ഏതു പ്രശ്‌നത്തിനു മുന്‍പിലും പരിഹാരമുണ്ടാകും. പ്രതിസന്ധികള്‍ക്കു മുന്‍പില്‍ പോംവഴികളുടെ വാതിലുകള്‍ തുറക്കപ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago