HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഡ്യൂട്ടി ബഹിഷ്കരണത്തിന് ഒരുങ്ങുന്നു
backup
September 01 2018 | 06:09 AM
കൊല്ലം: കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സംയുക്തമായി ഡ്യൂട്ടി ബഹിഷ്കരണത്തിന് ഒരുങ്ങുന്നു. സി.എല്‍.ആര്, എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡ്യൂട്ടി ബഹിഷ്കരണം. ഇതു സംബന്ധിച്ച് യൂണിയനുകള്‍ മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. സമരസമതിയുടെ നിര്‍ദേശം ലഭിച്ചാലുടന്‍ ഏതു സമയവും ഡ്യൂട്ടി ബഹിഷ്കരണത്തിനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍. പണിമുടക്കിനാണെങ്കില് 14 ദിവസം മുമ്പേ നോട്ടീസ് കൊടുക്കണം. നിലവില്‍ അത് പറ്റാത്ത സാഹചര്യത്തിലാണ് ഡ്യൂട്ടി ബഹിഷ്കരണവുമായി യൂണിയനുകള്‍ രംഗത്തെത്തിയത്. എല്ലാ തൊഴിലാളി യൂണിയനുകളും ബഹിഷ്കരണത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."