HOME
DETAILS

ഓട്ടുപാറ ബസ് കാത്തിരിപ്പ് കേന്ദ്ര നവീകരണത്തിന് 15 ലക്ഷം

  
backup
July 22 2016 | 17:07 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d-2

വടക്കാഞ്ചേരി: നഗരസഭക്ക് നാണക്കേടായി ഓട്ടുപാറ ബസ് സ്റ്റാന്‍ഡിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ഏതാനും കടമുറികളും, കംഫര്‍ട്ട് സ്റ്റേഷനുമൊക്കെ ഉള്‍പ്പെടുന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്.
 ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിട നിര്‍മാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കോടതി കനിയാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാവില്ലെന്നതാണ് സ്ഥിതി. മഴ കനത്തത്തോടെ ദുരന്ത ഭീതിയും വര്‍ധിച്ചു. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നത് നിത്യ സംഭവമാണ്. വാര്‍പ്പ് കമ്പികള്‍ മുഴുവന്‍ പുറത്ത് കാണുന്ന സ്ഥിതിവിശേഷമാണ്. അപകടങ്ങള്‍ ഒഴിവാകുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിലാണ് കെട്ടിട നിര്‍മാണത്തിന് വേണ്ടി തുക നീക്കി വെച്ചിരുന്നത്.
എന്നാല്‍ ഈ കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്ത അവസ്ഥയും ഉണ്ട്. ഇവരെ ഒഴിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ കച്ചവടക്കാര്‍ കോടതിയെ സമീപിക്കുകയും നിമ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയുമായിരുന്നു.
കോടതിയില്‍ നിന്ന് പഞ്ചായത്തിന് അനുകൂലമായ വിധി ഉണ്ടായെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയും ഉടലെടുത്തു.
പുതിയ കെട്ടിട നിര്‍മാണത്തിന് നഗരസഭ ഭരണ സമിതി മുന്‍ കൈ എടുത്തതോടെ കാത്തിരിപ്പ് കേന്ദ്രത്തിലെ വ്യാപാരികള്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയും സംജാതമായി. കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് നഗരസഭ ഭരണ സമിതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago