സർവകലാശാല പരീക്ഷകൾ ഒരേ ദിവസം: എം.എസ്.എഫ് നിയമ നടപടിക്ക്
ന്യൂഡൽഹി: സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയും (CUCET )പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയും ഒരേദിവസം നടത്തുന്നനിതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റി. ഇത് ഒട്ടേറെ വിദ്യാർഥികൾക് അവസരം നഷ്ടപെടുത്തുന്നു മാത്രവുമല്ല പരീക്ഷ കേന്ദ്രങ്ങൾ വെട്ടിച്ചുരുക്കിയും കോഴിക്കോട് കേന്ദ്രമായി അപേക്ഷിച്ചവർക്ക് സംസ്ഥാനങ്ങളിൽ മറിയുമാണ് സെന്റർ അനുവദിച്ചിട്ടുള്ളത്.
ഈ നീക്കത്തിനെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റി കോടതിയെ സമീപിക്കും. അഡ്വ. ഹാരിസ് ബീരാൻ മുഖേനയാണ് കേസ് ഫയൽചെയ്യുന്നത്. എൻട്രൻസ് എഴുതാൻ അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് മാത്രമായി പ്രത്യേക ബസ് സൗകര്യവും എം.എസ്.എഫ് നൽകുന്നുണ്ട്. കൊവിഡിന്റെ മറവിൽ വിദ്യാർഥി ദ്രോഹ നടപടികളുമായി പോകുന്ന കേന്ദ്ര ഗവണ്മെന്റിറെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും ധിക്കാരപരമായ നടപടിക്കെതിരെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലി ജനറൽ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അർഷാദ് എന്നിവർ പ്രധിഷേധം രേഖപെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."