റെഡ്സ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികാഘോഷം
തൃശൂര്‍: കുട്ടനെല്ലൂരിലെയും ഇളംതുരുത്തിയിലെയും ഫുട്‌ബോള്‍ പ്രേമികള്‍ രൂപവത്കരിച്ച റെഡ് സ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ് തൃശൂരിന്റെ രണ്ടാം വാര്‍ഷികാഘോഷം നാളെ വൈകിട്ട് അഞ്ചിന് കുട്ടനെല്ലൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളില്‍ നടക്കും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഫുട്‌ബോളില്‍ കഴിവുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്ന അക്കാദമിക്കായി കമ്പനി രൂപവത്കരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കമ്പനിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്ത പത്മശ്രീ അഡ്വ. സി കെ മേനോന്റെ സ്ഥാനാരോഹണവും ചടങ്ങില്‍ നടക്കും. നാട്ടിന്‍പുറത്തു നിന്നും അന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അണ്ടര്‍ 12, അണ്ടര്‍ 15, അണ്ടര്‍ 17 എന്നീ മൂന്ന് വിഭാഗങ്ങളിലേക്കാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുട്ടികളെ കണ്ടെത്തുന്നത്. ഏഴ് ജില്ലകളില്‍ നിന്നും ഇതിനോടകം തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞു. അണ്ടര്‍ 15 വിഭാഗത്തില്‍ നിന്ന് ഏഴ് പേരെ സംസ്ഥാന ടീമിലേക്കും അണ്ടര്‍ 17 ല്‍ നിന്ന് അഞ്ച് പേരെ ഇന്ത്യന്‍ ക്യാംപിലേക്കും സംഭാവന ചെയ്യാന്‍ ക്ലബിന് സാധിച്ചിട്ടുണ്ട്. നിലവില്‍ 25 കുട്ടികള്‍ ക്ലബിന് കീഴില്‍ പരിശീലനം നേടിവരുന്നുണ്ട്. ഇത് നൂറ് ആക്കി ഉയര്‍ത്തും.
പദ്ധതിയില്‍ ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധ പരിശീലകരെ ഉള്‍പ്പെടുത്തും. അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പത്തേക്കര്‍ സ്ഥലം വാങ്ങാനും അതില്‍ രണ്ട് മികച്ച കളിസ്ഥലങ്ങളും സ്വിമ്മിംഗ് പൂള്‍, ഹോസ്റ്റല്‍, ജിം തുടങ്ങിയവ സജീകരിക്കുവാനും പരിപാടിയുണ്ട്. ഇതിനായി പത്ത് കോടി രൂപ സമാഹരിക്കും. പ്രസി. കെ എല്‍ ജെനിസ്, സെക്ര. ജെയിംസ് മാളിയേക്കല്‍, സി എ തോബിയാസ്, ജിജോ ടി ചാക്കോ, സി കെ മനോജ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."