'അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത്'- ജലീലിന്റെ സുരക്ഷയെ പരിഹസിച്ച് വി.ഡി സതീശന്‍
തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള യാതകക്ക് മന്ത്രി കെ.ടി ജലീലിനൊരുക്കിയ സുരക്ഷയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പരിഹാസം.
വഴിയില്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡന്റോ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പൊലിസ് സന്നാഹമാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്.
പൊലിസ് അക്ഷരാര്‍ത്ഥത്തില്‍ മതിലു കെട്ടി കൊണ്ടുവരുകയാണ്.അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് - അദ്ദേഹം കുറിച്ചു.
പൂര്‍ണരൂപം
ഞാന്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയില്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡണ്ടൊ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്.
അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്.
പോലീസ് അക്ഷരാര്‍ത്ഥത്തില്‍ മതിലു കെട്ടി കൊണ്ടുവരുകയാണ്.
അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് !
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണ് മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരത്തെത്തിയത്. രാത്രി ഒമ്പതരയോടെ തലസ്ഥാനത്ത് എത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു.
തിരുവനന്തപുരത്തക്കുള്ള യാത്രാ മധ്യേ പല സ്ഥലങ്ങളിലും പ്രതിഷേധമുണ്ടായി. ചീമുട്ടയേറ് വരെയുണ്ടായി. കൊല്ലത്തും ആലപ്പുഴയിലും വാഹനം തടയാന്‍ ശ്രമമുണ്ടായി. മലപ്പുറത്തെ വീട്ടില്‍ നിന്നാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
പൊലിസ് സുരക്ഷയോടെയാണ് മന്ത്രി യാത്ര തിരിച്ചത്. യാത്രക്കിടെ മന്ത്രിയെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കരിങ്കൊടി കാണിച്ചു. വളാഞ്ചേരിയിലെ വീടിന് സമീപത്തും ചങ്ങരം കുളത്തും പെരുമ്പിലാവിലും മന്ത്രിക്കെതിരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു.
കഴിഞ്ഞ ദിവസം രണ്ടര മണിക്കൂര്‍ കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അതേസമയം ചോദ്യം ചെയ്യലിനെ സംബന്ധിച്ച് മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ തനിക്ക് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. ഫേസ്ബുക്കലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."