'എല്ലാം വലിച്ചൂരി എറിയുന്നതല്ല തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍ത്തുന്നതാണ് സഹോദരാ യഥാര്‍ത്ഥ ധീരത'- തട്ടമഴിക്കാന്‍ പറഞ്ഞയാള്‍ക്ക് ശക്തമായ മറുപടി നല്‍കി മജീസിയ ബാനു
കോഴിക്കോട്: തട്ടം പെണ്ണിന്റെ സ്വാതന്ത്ര്യത്തേയും ചിന്തകളേയും പരിമിതപ്പെടുത്തുന്നുവെന്ന ധാരണ കാലമേറെ മുമ്പു തന്നെയുണ്ട് സമൂഹത്തില്‍. കലാകായിക രംഗങ്ങളിലും ഭരണ സിരാ കേന്ദ്രങ്ങളിലപം സങ്കീര്‍ണമെന്ന് തോന്നുന്ന പല തൊഴില്‍ മേഖലകളിലും തട്ടമിട്ട പെണ്ണുങ്ങള്‍ തിളങ്ങി നില്‍ക്കുന്ന ഇക്കാലത്തും സ്ഥിതി വ്യത്യസ്തമല്ല. അത്തരത്തില്‍ തനിക്കുണ്ടായ ാെരുപ അനുഭവം പങ്കതുവെച്ചിരിക്കുകയാണ് പവര്‍ ലിഫ്റ്റിങ്ങിലെ ലോക ചാമ്പ്യനും അറിയപ്പെടുന്ന ബോക്‌സിങ് പഞ്ച ഗുസ്തി താരവുമായ മജീസിയ ബാനു.
ധൈര്യശാലിയാണെങ്കില്‍ തട്ടമഴിച്ചു വെക്കാന്‍ ഇന്‍ബോക്‌സില്‍ വന്ന് ഉപദേശിച്ചയാള്‍ക്കുള്ള മറിപടിയാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്.
'ധീരത തെളിയിക്കാന്‍ തലയിലെ തട്ടം അഴിച്ചു സ്വന്തം മതത്തെയും വിശ്വാസത്തേയും ഉപേക്ഷിച്ചു സമൂഹത്തില്‍ ഇറങ്ങാന്‍ വെല്ലുവിളിക്കുന്ന സഹോദരാ..
നിങ്ങള്‍ക്ക് തെറ്റി, അവസരം കിട്ടിയാല്‍ എല്ലാം വലിച്ചൂരി എറിയുന്ന ഇന്നത്തെ ഈ സമൂഹത്തില്‍ അഭിമാനത്തോടെ എന്റെ തട്ടവും, മതവും, വിശ്വാസവും മുറുകെപ്പിടിച്ചു നിലനിര്‍തുന്നതാണ് യഥാര്‍ത്ഥ ധീരത'- ഇന്‍ബോക്‌സിലെ സന്ദേശത്തോടൊപ്പം മജീസിയ ഫേസ്ബുക്കില്‍ കുറിക്കുന്നു.
നീ ശരിക്കും മോഡേണും ധൈര്യശാലിയുമാണെങ്കില്‍ ആദ്യം നീ നിന്റെ തട്ടമുപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. നീ നിന്റെ മതത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍ നീ നീകരുതും പോലെ മോഡേണും ധൈര്യവതിയുമല്ല എന്നാണ് അര്‍ത്ഥം- ഇതായിരുന്നു ഇന്‍ബോക്‌സിലെ സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."