പ്രളയദുരിതം: വ്യാപാരികളെ നികുതിവകുപ്പ് ബുദ്ധിമുട്ടിക്കരുതെന്ന് ധനമന്ത്രി
തിരുവനന്തപുരം: പ്രളയബാധ ഉണ്ടായ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നോട്ടിസോ നടപടികളോ പാടില്ലെന്ന്് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് ധനമന്ത്രി തോമസ് ഐസക് നിര്‍ദേശം നല്‍കി. പ്രളയത്തില്‍ നഷ്ടപ്പെട്ട ചരക്കുശേഖരത്തിന് എടുത്ത ഇന്‍പുട്ട് ടാക്‌സ് തിരികെ അടപ്പിക്കുന്നതിനുവേണ്ടി ഒരു ജില്ലാ ഉദ്യോഗസ്ഥന്‍ ഇറക്കിയ നിര്‍ദേശം അനവസരത്തിലുള്ളതാണ്. ജി.എസ്.ടി നിയമത്തിലെ സെക്ഷനുകള്‍ വ്യാഖ്യാനിച്ചാണ് ഈ നിര്‍ദേശം തയാറാക്കിയത്. വിവേകരഹിതമായി പെരുമാറിയ ഈ ഉദ്യോഗസ്ഥനോട് മന്ത്രി വിശദീകരണം തേടി. ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനും ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിനുമായുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതിനും സംസ്ഥാന ജി.എസ്.ടി ഫെസിലിറ്റേഷന്‍ കമ്മിറ്റിയുടെ യോഗം 10ന് രാവിലെ 10.30ന് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."