ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, ജലപീരങ്കി
തിരുവനന്തപുരം: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍. പലയിടത്തും മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലിസ് ലാത്തി വീശി, ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ല.
തിരുവനന്തപുരത്ത് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില്ചാടിക്കടക്കാനും ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു.
തിരുവനന്തപുരത്തും കോഴിക്കോട്ടും കാസര്‍കോടും എം.എസ്.എഫ് മാര്‍ച്ചിനു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. മട്ടന്നൂരിലെ മന്ത്രി ഇ.പി ജയരാജന്റെ വീടിനുമുന്നിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും അക്രമാസക്തമായി.പകത
കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്ത വാര്‍ത്ത പുറത്തുവന്നതുമുതല്‍ സംസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."