വി. മുരളീധരന് മന്ത്രിസ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടതായി സി.പി.എം
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്നു കസ്റ്റംസ് കമ്മിഷണര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന് ധനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചതോടെ വി. മുരളീധരന് കേന്ദ്ര മന്ത്രിസ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്.
അദ്ദേഹം രാജിവയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രി പുറത്താക്കണം. സ്വര്‍ണക്കടത്തു കേസ് എന്‍.ഐ.എയെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്നു വ്യക്തമാക്കിയിരുന്നു.
എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും മുരളീധരന്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരാന്‍ മുരളീധരനെ ചോദ്യം ചെയണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരേ മന്ത്രി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."